ഗുരു നിത്യ ചൈതന്യയതി അന്ന് എഴുതി; സ്ത്രീകളേ നിങ്ങള്‍ ഒറ്റക്കെട്ടായി ശബരിമലയിലേക്ക് പോകുവിന്‍
 പ്രമുഖ ആത്മീയാചാര്യനും തത്ത്വചിന്തകനുമായിരുന്ന ഗുരു നിത്യചൈതന്യയതിയുടെ ചരമവാര്‍ഷികദിനമാണ് ഇന്ന്.
പ്രമുഖ ആത്മീയാചാര്യനും തത്ത്വചിന്തകനുമായിരുന്ന ഗുരു നിത്യചൈതന്യയതിയുടെ ചരമവാര്‍ഷികദിനമാണ് ഇന്ന്.
2012ല്‍ പുറത്തിറങ്ങിയ ‘ദൈവത്തിന്റെ പൂന്തോട്ടം‘ എന്ന നിത്യചൈതന്യയതിയുടെ പുസ്തകത്തിലാണ് ശബരിമലയിലെ സ്ത്രീ പ്രവേശനത്തെക്കുറിച്ചുള്ള നിലപാട് അദ്ദേഹം വ്യക്തമാക്കിയത്. നേരത്തേ തന്നെ അദ്ദേഹം ശബരിമല വിഷയത്തിലുള്ള തന്റെ നിലപാട് വ്യക്തമാക്കിയിരുന്നു. ദൈവം സൃഷ്ടിച്ച പൂന്തോട്ടമായ ഈ പ്രകൃതിയുടെയും അതിലെ ജീവിതത്തിന്റെയും നടുക്കുനിന്നുകൊണ്ട് ആത്മീയസംവാദം നടത്തിയ അനശ്വരനായ നിത്യചൈതന്യയതിയുടെ വിലപ്പെട്ട അസമാഹൃതലേഖനങ്ങളുടെ സമാഹാരമാണ് ‘ദൈവത്തിന്റെ പൂന്തോട്ടം‘.
 പുസ്തകത്തില്‍ നിന്ന്:
പുസ്തകത്തില്‍ നിന്ന്: 
അവിടെയിപ്പോള്‍ നാം കേള്‍ക്കുന്നത്, പത്തു വയസ്സിനും അമ്പതുവയസ്സിനും ഇടയിലുള്ള ഒരു സ്ത്രീ പോലും മല ചവിട്ടിക്കയറി സന്നിധാനത്ത് എത്തരുത് എന്നാണ്. സ്വപ്നസ്ഖലനം ഉണ്ടാകുന്ന പുരുഷന് ശബരിമലയില്‍ ചെല്ലുന്നതിന് പൊലീസ് പരിശോധന വേണ്ടായെങ്കില്‍ നമ്മളെയൊക്കെ പെറ്റുവളര്‍ത്തിയ സ്ത്രീക്ക് ഏതോ ദോഷമാണെന്ന് കരുതുന്നവര്‍ക്ക് മനോരോഗമാണ്.
വൈദികകാലം മുതലിങ്ങോട്ട് സ്ത്രീയോട് കാണിച്ചുപോരുന്ന കടുത്ത അനീതിയും ക്രൂരതയും എന്നെന്നേക്കുമായി നമ്മുടെ നാട്ടില്‍ നിന്നും തുടച്ചുമാറ്റേണ്ട കാലമായി. കോടതികളും പൊലീസുമൊക്കെ ഇടപെട്ട് ഭഗവത് ദര്‍ശനത്തിന് പോകുന്ന സ്ത്രീകളെ ശബരിമലയില്‍ നിന്ന് കണ്ടുപിടിച്ച് ഉന്മൂലനം ചെയ്യണമെന്ന് പത്രത്തിലെഴുതിക്കണ്ടു.
ഇതുകേട്ടിട്ട് ലജ്ജിക്കാത്ത പുരുഷന്മാര് ഈ രാജ്യത്തുണ്ടല്ലോ എന്നതാണ് എന്നെ ലജ്ജിപ്പിക്കുന്നത്. അതുകൊണ്ട് ഞാനിവിടുത്തെ പ്രകൃതിദൃശ്യത്തെ സ്നേഹിക്കുന്ന സകല സ്ത്രീകളോടും അഭ്യര്‍ത്ഥിക്കുന്നു, നിങ്ങള്‍ ഒറ്റക്കെട്ടായി ശബരിമലയിലേക്ക് പോകുവിന്‍. ഒരു പൊലീസും നിങ്ങളെ ഒന്നും ചെയ്യില്ല.
പുസ്തകം വാങ്ങാൻ ക്ലിക്ക് ചെയ്യൂ
 
			
Comments are closed.