നൈജീരിയന്‍ എഴുത്തുകാരി ചിമമാന്‍ഡ എന്‍ഗോസി അദീച്ചിയുടെ ‘എത്രയും പ്രിയപ്പെട്ടവള്‍ക്ക്- ഒരു ഫെമിനിസ്റ്റ് മാനിഫെസ്റ്റോ’ എന്ന പുസ്തകം മാര്‍ച്ച് 8ന് പ്രകാശനം ചെയ്യും. ഡോ. ദിവ്യ എസ് അയ്യര്‍ ഐ.എ.എസ്സാണ് പുസ്തകം മലയാളത്തിലേയ്ക്ക് വിവര്‍ത്തനം ചെയ്തിരിക്കുന്നത്. വൈകുന്നേരം നാല് മണിക്ക് മസ്കറ്റ് ഹോട്ടല്‍ സിംഫണി ഹാളില്‍ നടക്കുന്ന പ്രകാശനച്ചടങ്ങില്‍ ആരോഗ്യമന്ത്രി കെ.കെ. ശൈലജയില്‍ നിന്നും ആര് ശ്രീലേഖ ഐ.പി.എസ് പുസ്തകത്തിന്റെ ആദ്യപ്രതി സ്വീകരിക്കും.
രവി ഡിസി, ടി.പി. ശ്രീനിവാസന് ഐ.എഫ്.എസ്, ബെന്യാമിന്, കെ.എസ് ശബരീനാഥന് എം.എല്‍.എ, ഡോ. ദിവ്യ എസ് അയ്യര്‍ ഐ.എ.എസ്, നീരദ എസ് എന്നിവര്‍ പ്രകാശനച്ചടങ്ങില്‍ പങ്കെടുക്കും. ഡിസി ബുക്സാണ് പുസ്തകത്തിന്റെ പ്രസാധകര്.
Comments are closed.