ഇന്ത്യന്‍ പനോരമയില്‍ മുസ്തഫ സംവിധാനം ചെയ്ത കപ്പേള ഇന്ന് പ്രദര്‍ശിപ്പിക്കും. 2020 ല്‍ പുറത്തിറങ്ങിയ കപ്പേള മികച്ച പ്രദര്‍ശനവിജയം നേടിയ ചിത്രമായിരുന്നു. അന്നബെന്‍, റോഷന്, ശ്രീനാഥ് ഭാസി തുടങ്ങിയവരാണ് ചിത്രത്തില്‍ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.
ശശാങ്ക് ഉദാപുര്‍കറിന്റെ പ്രവാസ്, സിദ്ധാര്‍ഥ് ത്രിപതിയുടെ എ ഡോഗ് ആന്റ് ഹിസ്മാന്‍ തുടങ്ങിയവയാണ് ഇന്ത്യന്‍ പനോരമയില്‍ ഫീച്ചര്‍ വിഭാഗത്തിലെ ഇന്നത്തെ ചിത്രങ്ങള്‍. വിജേഷ് മണി സംവിധാനം ചെയ്ത സംസ്കൃത ചിത്രം നമോയും പ്രദര്‍ശനത്തിനെത്തും. ജയറാമാണ് ചിത്രത്തിലെ നായകന്.
Comments are closed.