
ആഖ്യാനത്തിന്റെ പതിവു ചിട്ടകളെ പൊളിച്ചെഴുതുന്ന രചനകളാണ് എഴുത്തുകാരിയും അദ്ധ്യാപികയുമായ ചന്ദ്രമതിയുടേത്. മലയാളത്തിന്റെ പ്രിയ എഴുത്തുകാരിയുടെ രചനകള്‍ ഇപ്പോള്‍ സ്വന്തമാക്കാം 20% വിലക്കുറവില്‍. ഡിസി ബുക്സ് ഓണ്‍ലൈന്‍ സ്റ്റോറില്‍ നവംബര്‍ 22 വരെയാകും ഈ ആനുകൂല്യം ലഭ്യമാവുക.
ഇതിവൃത്തങ്ങളുടെ വ്യത്യസ്തതയും ആഖ്യാന സവിശേഷതയും കൊണ്ട് പുതുമ വെച്ച് പുലര്‍ത്തുന്ന എഴുത്തുകാരിയാണ് ചന്ദ്രമതി. പെണ്ണഴുത്ത് എന്ന പ്രഖ്യാപിത മുദ്രാവാക്യത്തിനുള്ളില്‍ നില്‍ക്കാതെ കഥാഘടനയിലൂടെ സ്ത്രീയനുഭവങ്ങളെ ആവിഷ്കരിക്കുകയും പുരുഷകേന്ദ്രീകൃത സമൂഹത്തിന്റെ നെഞ്ചിലേക്ക് ആക്ഷേപഹാസ്യത്തില്‍ പൊതിഞ്ഞ കൂരമ്പുകള്‍ തൊടുക്കുകയും ചെയ്യുന്ന ചന്ദ്രമതിയുടെ ഡിസി ബുക്സ് പ്രസിദ്ധീകരിച്ച എല്ലാ രചനകളും ഇപ്പോള്‍ 20% വിലക്കുറവില്‍ സ്വന്തമാക്കാം.
ഡി സി ബുക്സ് പ്രസിദ്ധീകരിച്ച ചന്ദ്രമതിയുടെ കൃതികള്‍ വാങ്ങുന്നതിനായി സന്ദര്‍ശിക്കുക

Comments are closed.