ചരിത്രം, ആത്മകഥകള്‍, ജീവചരിത്രം, ക്രൈംത്രില്ലറുകള്‍… 8 ബെസ്റ്റ് സെല്ലേഴ്സ് 25% വരെ വിലക്കുറവില്‍!

ചരിത്രം, ആത്മകഥകള്‍, ജീവചരിത്രം, ക്രൈംത്രില്ലറുകള്‍ തുടങ്ങി വ്യത്യസ്ത വായനാനുഭവം പകരുന്ന 8 രചനകളുമായി ഡിസി ബുക്സ് ഓണ്‍ലൈന്‍ സ്റ്റോര്‍ റഷ് അവര്‍. 25 ശതമാനം വിലക്കുറവില്‍ പ്രിയ പുസ്തകങ്ങള്‍ ഡിസി ബുക്സ് ഓണ്‍ലൈന്‍ സ്റ്റോര്‍ റഷ് അവറിലൂടെ വായനക്കാര്‍ക്ക് സ്വന്തമാക്കാം.
ഇന്ന് റഷ് അവറില്‍ ലഭ്യമാക്കിയിരിക്കുന്ന പുസ്തകങ്ങള്‍
ഡിറ്റക്റ്റീവ് പ്രഭാകരന്, ജി ആര് ഇന്ദുഗോപന് മാടിക്കുത്തിയ മുഷിഞ്ഞ മുണ്ടും പിഞ്ഞിക്കീറിയ ഷര്‍ട്ടും ചുണ്ടില്‍ എരിയുന്ന ബീഡിയുമായി, അപകടങ്ങളുടെ മധ്യത്തില്‍ സ്വയം പ്രതിഷ്ഠിച്ചാണെങ്കിലും സത്യം കണ്ടെത്താനിറങ്ങുന്ന പ്രഭാകരന്. കാണുന്നതും കേള്‍ക്കുന്നതും അനുഭവിക്കുന്നതുമായ കാര്യങ്ങളെ യുക്തികൊണ്ട് ചിന്തിക്കുകയും കാര്യകാരണങ്ങളെ പരസ്പരം ബന്ധിപ്പിക്കുകയും ചെയ്യുന്നതിലൂടെ നിഗൂഢതകളുടെ കരുക്കഴിക്കുന്ന ലോക്കല്‍ ഡിറ്റക്ടീവ്. കുടിലരായ മനുഷ്യരും മാടനും മറുതയും നിറഞ്ഞാടുന്ന പ്രഭാകരന്റെ ലോകത്തിലേക്ക് ഏവര്‍ക്കും സ്വാഗതം. വായനയുടെ രസവും പിരിമുറുക്കവും ഓരോ വരിയിലും നിലനിര്‍ത്തുന്ന, പ്രഭാകരന് നായകനാകുന്ന മൂന്നു സമാഹാരങ്ങള്‍ ഇതാദ്യമായി ഒറ്റപ്പുസ്തകമായി.
തിരുടാ തിരുടാ, ആട് ആന്റണി കുപ്രസിദ്ധ മോഷ്ടാവായ ആട് ആന്റണി തന്റെ ജീവിതം 
എഴുതുകയാണ്. ജീവപര്യന്തം തടവുശിക്ഷ അനുഭവിച്ചുകൊണ്ട് തിരുവനന്തപുരം സെൻട്രൽ ജയിലിൽ കഴിയവേയാണ് ഈ ആത്മകഥ എഴുതുന്നത്. നിരവധി മോഷണങ്ങളിലൂടെ, നിരവധി വേഷപ്പകർച്ചകളിലൂടെ സാധാരണക്കാർ അനുഭവിക്കാത്ത ജീവിതപരിസരങ്ങളിലൂടെയുള്ള ഒരു മോഷ്ടാവിന്റെ യാത്ര നമ്മളെ പലതും പഠിപ്പിക്കുന്നു. വൈചിത്ര്യമാർന്ന ജീവിതയാത്രകളുടെ ചില ഘട്ടങ്ങൾമാത്രമാണ് ഇവിടെ ആവിഷ്കരിക്കുന്നതെങ്കിലും അവപോലും എത്രമാത്രം വിപുലമാണെന്ന് വായനക്കാർ അത്ഭുതംകൂറും.
സര്‍വ്വീസ് സ്റ്റോറി: എന്റെ ഐ.എ.എസ്. ദിനങ്ങള്‍, മലയാറ്റൂര്‍ രാമകൃഷ്ണന് ഇത് മലയാറ്റൂരിന്റെ ആത്മകഥയല്ല, എന്നാല്‍ അതിലെ വലിയൊരു ഖണ്ഡമാണ്. ഒഴുകിനടന്ന തന്റെ ജീവിതത്തില്‍ കണ്ടുമുട്ടിയവരെ ക്കുറിച്ചും പഠിച്ചതിനെപ്പറ്റിയും ആത്മനിഷ്ഠാപരമായി, സത്യസന്ധമാ യി കുറിച്ചവയാണിത്. ആര്‍ക്കും നൊമ്പരമുണ്ടാക്കാതെ, ആരെയും അപകീര്‍ത്തിപ്പെടുത്താതെ, ‘ഫെയര്‍കമന്റുകള്‍’ ക്കുള്ളില്‍നിന്ന് എഴുതിയിരിക്കുന്ന ഈ ഓര്‍മക്കുറിപ്പുകള്‍ നമ്മെ ആന്തരികമായി സ്പര്ശിക്കുന്നവയാണ്.
അറ്റുപോകാത്ത ഓര്‍മ്മകള്‍, പ്രൊഫ. ടി.ജെ. ജോസഫ്
എം.എന്‍. റോയ്: സ്വാതന്ത്ര്യാന്വേഷിയായ വിപ്ലവകാരി, എന്‍ ദാമോദരന്‍ പതിന്നാല് വയസ്സുമുതല്‍ അറുപത്തിയേഴാംവയസ്സില്‍ മരണപ്പെടുംവരെ അപകടങ്ങളിലൂടെ ജീവിച്ചുപോന്ന ഒരു മനുഷ്യന്, പല പേരിലും ഊരിലും തനിമയെ മറച്ച് മറ്റൊരാളായി അഭിനയിക്കാന്‍ വിധിക്കപ്പെട്ട വിപ്ലവകാരി, അങ്ങനെയൊരാള്‍ക്ക് സ്വന്തം തനിമയെത്തന്നെ നിഷേധിക്കുകയേ നിവൃത്തിയുള്ളൂ. താന്‍ മറ്റൊരാളാണെന്ന് ഭാവിക്കണമെങ്കില്‍ മറ്റുള്ളവരെ അക്കാര്യം ബോധ്യപ്പെടുത്തേണ്ടതും ജീവിതകര്‍ത്തവ്യമായിത്തീരുന്നു. എല്ലാമറിയുമ്പോള്‍ വല്ലാത്തൊരു കഥ. ഇങ്ങനെയും ഒരു മനുഷ്യനോ എന്നാളുകള്‍ അത്ഭുതാദരങ്ങള്‍ കൊള്ളാനിടവന്നാല് സ്വാഭാവികം മാത്രം.
 പത്രത്തിലെ എന്റര്ടെയ്ന്മെന്റ് ഡസ്കില്‍ സാഹിത്യവിഭാഗം എഡിറ്റോറിയല്‍ ഹെഡ് ആയ സിദ്ധാര്ത്ഥന് യാദൃച്ഛികമായി എക്സ് എന്നൊരാള്‍ നടത്തുന്ന എക്സ്കവേഷന്‍സ് എന്നൊരു ബ്ലോഗ് കാണാനിടയാകുന്നു. അതില്‍ എക്സിന് തെരുവില്‍നിന്നു ലഭിച്ച ഡിടിപി ചെയ്ത ചിലനോവല്‍ഭാഗങ്ങള്‍ പ്രസിദ്ധീകരിച്ചിരിക്കുന്നു.ആ ഡിടിപി കോപ്പിയില്‍ ചോരപ്പാടുകളുണ്ടായിരുന്നത്രേ. അത് ഗബ്രിയേല്‍ ജോസഫ് കട്ടക്കാരന് എന്ന ആംഗ്ലോഇന്ത്യന് എഴുത്തുകാരന്റെ ദേശത്തെപ്പറ്റി പറഞ്ഞ ആയിരം നുണകള്‍ എന്ന ഇംഗ്ലിഷ് നോവലിന്റെ മലയാളവിവര്‍ത്തനഭാഗങ്ങളാണെന്ന് സിദ്ധാര്ത്ഥന് കണ്ടെത്തുന്നു. മഞ്ഞ-വെള്ള എന്നീ പേരുകളുള്ള ഇരട്ടഗ്രാമത്തില്‍ റൈറ്റേഴ്സ് ബംഗ്ലാവ് എന്ന കൊളോണിയല്‍ ഭവനത്തിലാണ് ആ എഴുത്തുകാരന് താമസിക്കുന്നതെന്നു മനസ്സിലാക്കി, സിദ്ധാര്ത്ഥന് അയാളെയും തേടി യാത്രയാവുന്നു. ആ യാത്രയിലുണ്ടാകുന്ന വിചിത്രവും നിഗൂഢവുമായ അനുഭവങ്ങളാണ് ഉദ്വേഗജനകമായ ഈ നോവല്‍.
രാജാ രവിവര്‍മ്മ: കൊളോണിയല്‍ ഇന്ത്യയുടെ ചിത്രകാരന്, രൂപിക ചൗള ഇന്ത്യന്‍ പുരാണേതിഹാസങ്ങളുടെ ദൃശ്യാവിഷ്കാരത്തില് വിജയകരമായി അക്കാദമിക് റിയലിസം ഉപയോഗപ്പെടുത്തുകയും ഛായാചിത്രരംഗത്ത് പാശ്ചാത്യ സാങ്കേതികത അനുവര്‍ത്തിക്കുകയും ചെയ്ത ഇന്ത്യന്‍ ചിത്രകാരന്മാരില് പ്രഥമസ്ഥാനീയനാണ് രാജാ രവിവര്‍മ്മ. ക്രോമോലിത്തോഗ്രഫിയിലേക്ക് നയിച്ച അദ്ദേഹത്തിന്റെ ചിത്രരചനാശൈലി ഭാരതീയ ഭാവനാശൈലിക്ക് എക്കാലത്തും ശക്തമായ സ്വാധീനം ചെലുത്തിയതുകൊണ്ടുതന്നെ ആധുനികകാലത്തെ സുപ്രസിദ്ധനായ ക്ലാസ്സിക്കല്‍ ചിത്രകാരന് എന്ന നിലയിലും അദ്ദേഹം പേരെടുത്തു. ഇന്ത്യന്‍ കാഴ്ചപ്പാടുകളില്‍ തങ്ങിനില്ക്കുന്ന രവിവര്‍മ്മച്ചിത്രങ്ങളുടെ സ്വാധീനം ഇന്ത്യയിലെ സമകാലിക കലാകാരന്മാരുടെ കലാസൃഷ്ടികളിലും കാണാന്‍ സാധിക്കുന്നുണ്ട്. കൊളോണിയല്‍ ഇന്ത്യന്‍ വ്യവസ്ഥിതിയിലെ രവിവര്‍മ്മയുടെ സാമ്പ്രദായിക പശ്ചാത്തലവും പരിതഃസ്ഥിതികളും എന്തായിരുന്നു, ഈ സാമൂഹികചുറ്റുപാട് സഞ്ചാരപ്രേമിയായ ചിത്രകാരനായി മാറാന്‍ അദ്ദേഹത്തെ എങ്ങനെ സഹായിച്ചു എന്നതിന്റെ വിവരണം കൂടിയാണ് ഈ പുസ്തകം.
വരെയുള്ള ഇന്ത്യയുടെ ചരിത്രം പറയുന്ന പുസ്തകം. പ്രാചീന ഇന്ത്യയുടെ ചരിത്രം, സിന്ധുനദീതട സംസ്കാരം, വേദകാലഘട്ടം, ജൈന-ബുദ്ധമതങ്ങളുടെ ആവിർഭാവവും തകർച്ചയും, വിവിധ രാജവംശങ്ങളുടെ ചരിത്രം, സാമൂഹികജീവിതം, സംസ്കാരം, വിദേശികളുടെ വരവ്, ജനമുന്നേറ്റങ്ങൾ, സ്വാതന്ത്രസമരം, സാംസ്കാരിക നവോത്ഥാനം, സ്വാതന്ത്രപ്രാപ്തി തുടങ്ങി ഇന്ത്യൻ റിപ്പബ്ലിക്കിന്റെ സുപ്രധാന വശങ്ങളെ വരെ ഈ പുസ്തകത്തിൽ അവതരിപ്പിക്കുന്നു.
			
Comments are closed.