
ചിരി ചലഞ്ച്, ഫാമിലി ചലഞ്ച്, കപ്പിള്‍ ചലഞ്ച് എന്നുവേണ്ട സമൂഹമാധ്യമങ്ങള്‍ ഇപ്പോള്‍ വെല്ലുവിളികള്‍ കൊണ്ട് നിറഞ്ഞിരിക്കുകയാണ്. അപ്പോള്‍ അക്ഷരങ്ങളെയും പുസ്കങ്ങളെയും സ്നേഹിക്കുന്നവര്ക്കായിക്കൂടി ചില ചലഞ്ചുകളായാലോ? നിങ്ങള്‍ക്ക് അഗതാ ക്രിസ്റ്റിയെ അറിയുമോ? ഹെര്‍ക്യൂള്‍ പൊയ്റോട്ടിനെയും മിസ് മാര്‍പ്പിളിനെയും അറിയുമോ? എങ്കില്‍ അഗതാ ക്രിസ്റ്റി ഫാന്‍സിനായി രസകരമായൊരു ചലഞ്ചുമായി ഡിസി ബുക്സ്, #AgathaChristieReadersChallenge ! അഗതാ ക്രിസിറ്റിയോടൊപ്പം പുതിയ ചലഞ്ചിന് ഇപ്പോള്‍ തന്നെ തയ്യാറെടുത്തോളൂ.
അഗതാ ക്രിസ്റ്റിയുടെ ജീവിതവും രചനകളുമായി ബന്ധപ്പെട്ട 10 ചോദ്യങ്ങളടങ്ങുന്ന ഒരു ക്വിസാണ് വായനക്കാര്‍ക്കായി ഞങ്ങള്‍ നല്കുന്ന ചലഞ്ച്. ആഴ്ചതോറും വ്യത്യസ്തങ്ങളായ പത്ത് ചോദ്യങ്ങളാകും വായനക്കാരെ തേടിയെത്തുക. നിശ്ചിത സമയപരിധിക്കുള്ളില്‍ ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കണം.
ലോകത്തെ ആകാംക്ഷയുടെ മുള്‍മുനയില്‍ നിര്‍ത്തിയ അഗതാ ക്രിസ്റ്റിയുടെ ക്ലാസിക് സസ്പെന്‍സ് ത്രില്ലറുകളെക്കുറിച്ച് നിങ്ങള്‍ക്ക് എത്രമാത്രം കാര്യങ്ങള്‍ അറിയാം എന്ന് പരിശോധിക്കാനും ഒപ്പം അടിമുടി സസ്പെന്‍സ് നിറയുന്ന അഗതാ ക്രിസ്റ്റിയുടെ കുറ്റാന്വേഷണ നോവലുകളെക്കുറിച്ച് കൂടുതല്‍ അറിയാന്‍ ആഗ്രഹിക്കുന്നവര്‍ക്കുവേണ്ടി യുമാണ് ഡിസി ബുക്സ് ഇത്തരം ഒരു ചലഞ്ച് സംഘടിപ്പിച്ചിരിക്കുന്നത്.
ലോകത്തേറ്റവുമധികം വായിക്കപ്പെടുന്ന സാഹിത്യകാരിയായി ഗിന്നസ് ബുക്കില്‍ ഇടം നേടിയ അഗതാക്രിസ്റ്റിയുടെ കൃതികള്‍ ഇരൂന്നൂറ് കോടിയിലധികം കോപ്പികളാണ് ലോകമെന്പാടും വിറ്റഴിഞ്ഞിട്ടുള്ളത്.

Comments are closed.