
By: SR Sanjeev
എസ് ആര് സഞ്ജീവിന്റെ പുതിയ പുസ്തകം കോവിഡ്-19 ഇന്‍ഫോഡെമിക് ഇന്ന് (25 സെപ്തംബര്‍ 2020) പ്രകാശനം ചെയ്യും. രാവിലെ 11 മണിക്ക് നടക്കുന്ന ചടങ്ങില്‍ ആരോഗ്യ-സാമൂഹികക്ഷേമ വകുപ്പ് മന്ത്രി കെ.കെ ശൈലജ ഡോ. ശശി തരൂരിന് നല്‍കിക്കൊണ്ടാണ് പുസ്തകം പ്രകാശനം ചെയ്യുക.
ഓണ്‍ലൈനായി നടക്കുന്ന പുസ്തക പ്രകാശനച്ചടങ്ങില്‍ മാര്‍ ഇവാനിയോസ് കോളേജ് പ്രിന്‍സിപ്പാള്‍ ഡോ. ജോര്‍ജ് കെ ഐ, കാലിക്കറ്റ് യൂണിവേഴ്സിറ്റി കമ്മ്യൂണിക്കേഷന്‍ വിഭാഗം മേധാവി ഡോ. എന്‍ മുഹമ്മദലി എന്നിവര്‍ പങ്കെടുക്കും.
ലിബറൽ ഡെമോക്രാറ്റിക് മൂല്യങ്ങളുടെയും മാനവിക നിലപാടുകളുടെയും വേദിയിൽ നിന്ന് കോവിഡ് -19 കാലഘട്ടത്തിലെ വിവരരംഗത്തെ ആഴത്തിൽ പരിശോധിക്കുന്ന
പുസ്തകമാണ് എസ് ആര് സഞ്ജീവിന്റെ കോവിഡ്-19 ഇന്‍ഫോഡെമിക്. പാൻഡെമിക്കിന്റെ സാമൂഹിക പ്രത്യാഘാതങ്ങളെക്കുറിച്ചുള്ള അന്വേഷണങ്ങൾ, പകർച്ചവ്യാധിയുടെ സമയത്ത് കേരളം പഠിച്ച പാഠങ്ങളുമായൊക്കെ പുസ്തകം സംവദിക്കുന്നു.
Comments are closed.