
ഭക്ഷണത്തിന് ഒരു മാന്ത്രികതയുണ്ട്. എന്തെന്നാല്‍ നല്ല ഭക്ഷണമാണെങ്കില്‍ അത് കഴിക്കുന്നവരുടെയും ഉണ്ടാക്കുന്നവരുടെയും മനസ് ഒരു പോലെ നിറയും. നാം കഴിക്കുന്ന ഓരോ ഭക്ഷണത്തിന് പിന്നിലും ഒരു നല്ല പാചകക്കാരന് ഉണ്ടാകും.
പാചകത്തിലെ തുടക്കക്കാര്‍ക്കും, വീട്ടമ്മമാര്‍ക്കുമൊക്കെ സഹായകമായ രണ്ട് പുസ്തകങ്ങള്‍ കൂടി ഇപ്പോള്‍ ഇ-ബുക്കായി വായിക്കാം. ലിസ ജോജിയുടെയും, സഗിന്‍
അഗസ്റ്റിയന്റെയും പുസ്തകങ്ങളാണ് ഇപ്പോള്‍ ഇ-ബുക്കായി ലഭ്യമാക്കിയിരിക്കുന്നത്.
Flavours Across the World By: Lisa Joji ഭക്ഷണം ഒരു സാര്‍വത്രിക ഭാഷയാണ്. ഈ പുസ്തകം നിലവിലുള്ള പാചകപുസ്തകങ്ങളില്‍ നിന്നും വ്യത്യസ്തമായി എഴുത്തുകാരി വിവിധ ആളുകളുമായി ഇടപെഴകിയും വിവിധ രുചികള്‍ തിരിച്ചറിഞ്ഞും തയ്യാറാക്കിയിരിക്കുന്നതാണ്. ഇന്ത്യന്‍- അന്തര്‍ദേശീയ വിഭവങ്ങള്‍ ഉള്‍പ്പെടെ പുസ്തകത്തില്‍ 25 പാചകക്കുറിപ്പുകള്‍ ഉണ്ട്.
പുസ്തകം ഡൗണ്‍ലോഡ് ചെയ്യാന്‍ സന്ദര്‍ശിക്കുക
101 Homemade Wines By: Sagin Augustine വ്യത്യസ്ത ചേരുവകള്‍
ഉപയോഗിച്ച് വീടുകളില്‍ വീഞ്ഞ് നിര്‍മ്മിക്കുന്നതിനുള്ള 101 വൈന്‍ റെസിപ്പികളാണ് പുസ്തകത്തിന്റെ ഉള്ളടക്കം. വീട്ടില്‍ വൈന്‍ ഉണ്ടാക്കാന്‍ ആഗ്രഹിക്കുന്ന വീട്ടമ്മമാര്‍, ഹോട്ടല്‍ മാനേജുമെന്റ് അധ്യാപകര്‍, വിദ്യാര്‍ത്ഥികള്‍, പ്രൊഫഷണലുകള്‍, വൈന്‍ നിര്‍മ്മാണത്തിലെ തുടക്കക്കാര്‍ എന്നിവര്‍ക്ക് ഈ പുസ്തകം ഉപയോഗപ്രദമാകും.
പുസ്തകം ഡൗണ്‍ലോഡ് ചെയ്യാന്‍ സന്ദര്‍ശിക്കുക
കൂടുതല്‍ ഇ-ബുക്കുകള്‍ക്കായി സന്ദര്‍ശിക്കുക
Comments are closed.