
കുറ്റാന്വേഷണ നോവലുകള്‍ എഴുതാന്‍ താത്പര്യമുള്ളവര്‍ക്ക് അതുല്യമായൊരു വേദിയൊരുക്കുന്നതിന്റെ ഭാഗമായി ഡിസി ബുക്സ് സംഘടിപ്പിക്കുന്ന ക്രൈം ഫിക്ഷന്‍ നോവല്‍ മത്സരത്തിലേക്കും, എഴുത്തിന്റെ വഴികളില്‍ പുതിയ പരീക്ഷണങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനായി ഡി സി ബുക്സ് നവാഗത നോവലിസ്റ്റുകള്‍ക്കായി സംഘടിപ്പിക്കുന്ന ഖസാക്കിന്റെ ഇതിഹാസം സുവര്‍ണ്ണ ജൂബിലി നോവല്‍ മത്സരം 2020-ലേക്കും ജൂൺ 30 വരെ രചനകൾ അയക്കാം.
ക്രൈം ഫിക്ഷന്‍ നോവല്‍ മത്സരത്തിൽ തിരഞ്ഞെടുക്കുന്ന ഏറ്റവും മികച്ച നോവലിന് 50,000 രൂപയും, ഖസാക്കിന്റെ ഇതിഹാസം സുവര്‍ണ്ണ ജൂബിലി നോവല്‍ മത്സരത്തിൽ നിന്നും തിരഞ്ഞെടുക്കപ്പെടുന്ന നോവലിന് ഒരു ലക്ഷം രൂപയുമാണ് സമ്മാനമായി ലഭിക്കുക. ഇരു മത്സങ്ങളും സംബന്ധിച്ച കൂടുതൽ വിവരങ്ങൾക്കും നിബന്ധനകൾക്കുമായി സന്ദർശിക്കുക; www.dcbooks.com
Comments are closed.