
വായനാവാരാഘോഷങ്ങളോടനുബന്ധിച്ച് ഡിസി ബുക്സ് സംഘടിപ്പിക്കുന്ന വായനാവാരം വായനാതാരത്തില്‍ ‘ഗണികയും ഗാന്ധിയും ഇറ്റാലിയന്‍ ബ്രഹ്മണനും’ എന്ന ഏറ്റവും പുതിയ പുസ്തകത്തിന്റെ വിശേഷങ്ങളുമായി എഴുത്തുകാരന് മനു എസ് പിള്ളയും വിവര്‍ത്തക പ്രസന്ന കെ വര്‍മ്മയും നാളെ ഇന്‍സ്റ്റഗ്രാമിലൂടെ വായനക്കാരോട് സംസാരിക്കും. വൈകുന്നേരം 4 മണിക്കാണ് ചര്‍ച്ച നടക്കുക.
നാടകീയതയും, സാഹസികതയും നിറഞ്ഞ ചരിത്ര വ്യക്തികളുടെ ജീവിതത്തിലെ വ്യത്യസ്ത സംഭവങ്ങള്‍ അവതരിപ്പിക്കുന്ന ഏറ്റവും പുതിയ പുസ്തകമാണ് മനു എസ് പിള്ളയുടെ ‘ഗണികയും ഗാന്ധിയും ഇറ്റാലിയന്‍ ബ്രഹ്മണനും’.
ഹിന്ദുക്ഷേത്രത്തില്‍ ഒരു മുസ്ലിം ദേവത; വീരയോദ്ധാവും രാജ്ഞിയുമായിത്തീര്ന്ന ഗണിക; മുലകള്‍ ഛേദിച്ച ഒരു സത്രീയും മൂന്നു മുലകളുള്ള ഒരു ദേവതയും; പ്രവചനാതീതമായ സ്വാഭാവത്തിനുടമകളായിരുന്ന രാജാക്കന്മാര്, ഇങ്ങനെ ഇന്ത്യാചരിത്രത്തില്നിന്നും ശേഖരിച്ച വ്യത്യസ്തചായങ്ങളുടെ ഒരു വര്‍ണ്ണക്കൂട്ടാണ് മനു എസ് പിള്ള പുസ്തകത്തിലൂടെ വായനക്കാര്‍ക്ക് നല്‍കുന്നത്.
Comments are closed.