
തിരുവനന്തപുരം; കൊറോണ വൈറസ് വ്യാപനത്തെ തുടര്‍ന്ന് സംസ്ഥാനത്ത് ശക്തമായ നിയന്ത്രണങ്ങള്‍ നിലനില്‍ക്കെ പൊന്മുടിയിലേക്ക് നടത്തിയ വിനോദയാത്രയെ കുറിച്ച് പ്രതികരണവുമായി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്. അവധി ആഘോഷവിവാദം മറുപടി അര്‍ഹിക്കുന്നില്ലെന്നായിരുന്നു ഗവര്‍ണറുടെ പ്രതികരണം.
36 മണിക്കൂറാണ് പൊന്മുടിയില് ചെലവഴിച്ചത്. അപ്പോള്‍ ഉദ്യോഗസ്ഥരുമായി മീറ്റിംഗ് വിളിച്ചുചേര്‍ക്കുകയും സ്ഥിതിഗതികള്‍ വിലയിരുത്തുകയും ചെയ്തിരുന്നു. പുസ്തകങ്ങളാണ് തനിക്ക് സന്തോഷം നല്‍കുന്നതെന്നും ഗവര്‍ണര്‍ പ്രതികരിച്ചു.

Comments are closed.