
ആരാധകര്‍ക്ക് പുതുവത്സരസമ്മാനമായി ‘മരക്കാര്‍- അറബിക്കടലിന്റെ സിംഹ’ത്തിന്റെ ആദ്യ ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. കുതിരപ്പുറത്തേറി പായുന്ന മോഹന്‍ലാലാണ് പോസ്റ്ററിലുള്ളത്.പ്രിയദര്‍ശന്റെ സംവിധാനത്തില്‍ ഒരുങ്ങുന്ന ഈ വമ്പന്‍ ചിത്രം അഞ്ച് ഭാഷകളിലായി, അമ്പതിലേറെ രാജ്യങ്ങളില്‍, അയ്യായിരത്തോളം സ്ക്രീനുകളിലാണ് പ്രദര്‍ശനത്തിന് എത്തുന്നത്.
മോഹന്‍ലാലിനൊപ്പം പ്രണവ് മോഹന്‍ലാല്‍, കീര്‍ത്തി സുരേഷ്, കല്യാണി പ്രിയദര്ശന്, മഞ്ജു വാര്യര്‍, മുകേഷ്, നെടുമുടി വേണു, സിദ്ദിഖ്, സുനില്‍ ഷെട്ടി എന്നിവരും സുപ്രധാന വേഷങ്ങളില്‍ എത്തുന്നു. സംവിധായകന് ഫാസില്‍ ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ആശീര്‍വാദ് മൂവീസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. 2020 മാര്‍ച്ച് 26-ന് ഈ ബ്രഹ്മാണ്ഡചിത്രം തീയറ്ററുകളിലെത്തും
Comments are closed.