
കൊച്ചി: പ്രമേഹരോഗ വിദഗ്ധന്‍ ഡോ.ജോണി ജെ. കണ്ണമ്പിള്ളിയുടെ ‘പ്രമേഹം അപകടകരമായ രോഗം’ എന്ന പുതിയ കൃതിയുടെ പ്രകാശനം പ്രശസ്ത ചലച്ചിത്രതാരങ്ങളായ ഫഹദ് ഫാസിലും നസ്രിയ നസീമും ചേര്‍ന്ന് നിര്‍വ്വഹിക്കും. ലോക പ്രമേഹരോഗ ദിനമായ നവംബര്‍ 14-ന് രാവിലെ 10 മണിക്ക് കലൂരിലെ ഐ.എം.എ ഹാളിലാണ് പ്രകാശനം സംഘടിപ്പിച്ചിരിക്കുന്നത്.
പുസ്തകപ്രകാശനത്തോടൊപ്പം ഡോ. ജോണി ജെ. കണ്ണമ്പിള്ളിയുടെ നേതൃത്വത്തില്‍ പ്രമേഹരോഗനിവാരണത്തിനായി ആരംഭിക്കുന്ന ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന ക്യാമ്പയിന് എറണാകുളം എം.പി. ഹൈബി ഈഡന് ഉദ്ഘാടനം ചെയ്യും. നടന് ജനാര്‍ദ്ദനനാണ് പരിപാടിയുടെ സോഷ്യല്‍ മീഡിയ ക്യാമ്പയിന് ഉദ്ഘാടനം ചെയ്യുക. ഐ.എം.എ സംസ്ഥാന പ്രസിഡന്റ് ഡോ.എബ്രഹാം വര്‍ഗ്ഗീസ്, ഡോ.ജോണി കണ്ണമ്പിള്ളി എന്നിവരും പരിപാടിയില്‍ പങ്കെടുക്കുന്നു. പ്രമേഹരോഗചികിത്സക്കായുള്ള നൂതനവും ഫലപ്രദവുമായ പ്രതിവിധികളെക്കുറിച്ച് പ്രതിപാദിക്കുന്ന ഡോ.ജോണി ജെ. കണ്ണമ്പിള്ളിയുടെ ‘പ്രമേഹം അപകടകരമായ രോഗം’ ഡി സി ബുക്സാണ് പ്രസിദ്ധീകരിക്കുന്നത്.
പരിപാടിയിലേക്ക് ഏവര്‍ക്കും ഹൃദ്യമായ സ്വാഗതം.
Comments are closed.