
തൃശ്ശൂര്‍: കഥയ്ക്കുള്ള ഈ വര്‍ഷത്തെ ടി.വി.കൊച്ചുബാവ സ്മാരക പുരസ്കാരം സമകാലിക എഴുത്തുകാരില്‍ ശ്രദ്ധേയനായ ഫ്രാന്‍സിസ് നൊറോണയ്ക്ക്. ഡി.സി.ബുക്സ് പ്രസിദ്ധീകരിച്ച ഫ്രാന്‍സിസ് നൊറോണയുടെ ‘തൊട്ടപ്പന്’ എന്ന ചെറുകഥാസമാഹാരമാണ് പുരസ്കാരത്തിന് അര്‍ഹമായത്. 25,000 രൂപയും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്കാരം.
യുവകലാസാഹിതി ഇരിങ്ങാലക്കുട മണ്ഡലം കമ്മിറ്റി ഏര്‍പ്പെടുത്തിയ അവാര്‍ഡ് ടി.വി. കൊച്ചുബാവയുടെ ചരമദിനമായ നവംബര്‍ 25-ാം തീയതി ഇരിങ്ങാലക്കുടയില്‍ വെച്ചു നടക്കുന്ന ചടങ്ങില്‍ സമ്മാനിക്കും.
Comments are closed.