
ഒ.വി വിജയന്റെ ഖസാക്കിന്റെ ഇതിഹാസം അമ്പതു വര്‍ഷങ്ങള്‍ പിന്നിടുന്ന വേളയില്‍ ഒ.വി വിജയന് സ്മാരക സമിതിയും തിരുവനന്തപുരം വിമന്‍സ് കോളെജ് മലയാളവിഭാഗവും സംയുക്തമായി ഒരു ഏകദിന സെമിനാര്‍ സംഘടിപ്പിക്കുന്നു. നവംബര്‍ അഞ്ചാം തീയതി ചൊവ്വാഴ്ച രാവിലെ 10 മുതല്‍ വൈകിട്ട് 4 വരെ കോളെജ് അസംബ്ലി ഹാളില്‍ വെച്ചാണ് സെമിനാര്‍ നടത്തുന്നത്. കഴിഞ്ഞ അരനൂറ്റാണ്ടുകാലമായി മലയാളിയുടെ ഭാവുകത്വത്തെ ഖസാക്കിന്റെ ഇതിഹാസം എപ്രകാരമാണ് സവിശേഷവത്കരിക്കുന്നത് എന്ന അന്വേഷണമാണ് ഇവിടെ സാധ്യമാക്കുന്നത്. മലയാളത്തിലെ പ്രശസ്ത നിരൂപകരും ഗവേഷകരും പ്രബന്ധങ്ങള്‍ അവതരിപ്പിക്കും.
Comments are closed.