
കുട്ടികളിലെ വായനാശീലം വര്‍ദ്ധിപ്പിക്കുന്നതിനും അവരെ പ്രോത്സാഹിപ്പിക്കുന്നതിനുമായി ഡി.സി ബുക്സ് സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി ഒരു നിരൂപണമത്സരം( Read and Review Competition) സംഘടിപ്പിക്കുന്നു. മികച്ച ആസ്വാദനക്കുറിപ്പുകള്‍ക്ക് നിരവധി ആകര്‍ഷകമായ സമ്മാനങ്ങളാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്.
യു.പി മുതല്‍ ഹയര്‍ സെക്കന്ററി വരെയുള്ള വിദ്യാര്‍ത്ഥികള്‍ക്കായാണ് ഈ മത്സരം സംഘടിപ്പിച്ചിരിക്കുന്നത്. സ്കൂളുകള്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും പ്രത്യേകമായി ഈ മത്സരത്തില്‍ പങ്കെടുക്കാവുന്നതാണ്. ജനുവരി 26 മുതല്‍ ജൂണ്‍ 10 വരെയാണ് മത്സരത്തില്‍ പങ്കെടുക്കാനുള്ള സമയം.
വിജയികള്‍ക്കുള്ള സമ്മാനങ്ങള്‍ (സ്കൂള്‍ തലം)
1. ഒന്നാം സമ്മാനം- 20,000 രൂപ മുഖവിലയുള്ള പുസ്തകങ്ങളും ട്രോഫിയും
2. രണ്ടാം സമ്മാനം- 10,000 രൂപ മുഖവിലയുള്ള പുസ്തകങ്ങളും ട്രോഫിയും
3. മൂന്നാം സമ്മാനം- 5,000 രൂപ മുഖവിലയുള്ള പുസ്തകങ്ങളും ട്രോഫിയും
വിജയികള്‍ക്കുള്ള സമ്മാനങ്ങള്‍ (വിദ്യാര്‍ത്ഥികള്‍ക്ക്-വ്യക്തിഗതം)
1. ഒന്നാം സമ്മാനം- 10,000 രൂപ മുഖവിലയുള്ള പുസ്തകങ്ങളും സര്‍ട്ടിഫിക്കറ്റും
2. രണ്ടാം സമ്മാനം- 5,000 രൂപ മുഖവിലയുള്ള പുസ്തകങ്ങളും സര്‍ട്ടിഫിക്കറ്റും
3. മൂന്നാം സമ്മാനം- 3,000 രൂപ മുഖവിലയുള്ള പുസ്തകങ്ങളും സര്‍ട്ടിഫിക്കറ്റും
സ്കൂള്‍ തല മത്സരത്തില്‍ മുന്നിട്ടു നില്ക്കുന്ന ആദ്യ അഞ്ചു പേര്‍ക്ക് ആകര്‍ഷകമായ സമ്മാനങ്ങളും ഒപ്പം സര്‍ട്ടിഫിക്കറ്റുകളും ലഭിക്കുന്നതാണ്.
കൂടുതല്‍ വിവരങ്ങള്‍ക്കായി വിളിയ്ക്കുക: 9946109661 / 9745604874
Comments are closed.