
ക്യാന്‍സര്‍ രോഗത്തെക്കുറിച്ചുള്ള അവബോധം ജനങ്ങളില്‍ വളര്‍ത്തി, രോഗം മുന്‍കൂട്ടി കണ്ടുപിടിക്കാനും, പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിനും, ചികിത്സാ സംവിധാനങ്ങള്‍ ശക്തിപ്പെടുത്തുന്നതിനുമായി എല്ലാ വര്‍ഷവും ഫെബ്രുവരി നാലാം തീയതി ലോക അര്ബുദദിനമായി ആചരിക്കുന്നു. അര്‍ബുദത്തിനെതിരെ 120 രാജ്യങ്ങളിലായി പ്രവര്‍ത്തിക്കുന്ന 470 സംഘടനകളുടെ കൂട്ടായ്മയായ ‘ ദി ഇന്റര്‍നാഷണല്‍ യൂണിയന് എഗെയ്ന്‍സ്റ്റ് ക്യാന്‍സര്‍’ ഈ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്കുന്നു.
2000-ല്‍ ചേര്‍ന്ന പാരിസ് ചാര്‍ട്ടറിലെ ആഹ്വാനമനുസരിച്ച് ‘ദി ഇന്റര്‍നാഷണല്‍ യൂണിയന് എഗെയ്ന്‍സ്റ്റ് ക്യാന്‍സര്‍’ 2005-ല്‍ ലോക അര്ബുദവിരുദ്ധ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമിട്ടു. പാരിസ് ചാര്‍ട്ടറാണ് തുടര്‍ന്നുള്ള വര്‍ഷങ്ങളിലും ഫെബ്രുവരി നാല് ലോക അര്ബുദദിനമായി തെരഞ്ഞെടുത്തത്. 2006 മുതല്‍ ലോകാരോഗ്യ സംഘടന, ഇന്റര്‍നാഷണല്‍ അറ്റോമിക് എനര്‍ജി ഏജന്‍സി, മറ്റു അന്തര്‍ദേശീയ സംഘടനകള്‍ എന്നിവയും ഈ ദിനത്തില്‍ ക്യാന്‍സര്‍ അവബോധത്തെക്കുറിച്ചുള്ള പ്രവര്‍ത്തനങ്ങളില്‍ സഹകരിക്കുന്നുണ്ട്.
Comments are closed.