
കോട്ടയം: ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ പീഡന പരാതി നല്കിയ കന്യാസ്ത്രീയെ മോശം പദപ്രയോഗങ്ങള്‍ കൊണ്ട് അപമാനിച്ച പി.സി ജോര്‍ജ് എം.എല്‍.എ ഖേദം പ്രകടിപ്പിച്ചു. കന്യാസ്ത്രീക്കെതിരെ പറഞ്ഞ വാക്കുകള്‍ പിന്‍വലിക്കുന്നതായി പി.സി ജോര്‍ജ് പറഞ്ഞു. ഒരു സ്ത്രീക്കെതിരെയും ഉപയോഗിക്കരുതാത്ത വാക്കുകളാണ് താന്‍ ഉപയോഗിച്ചതെന്നും വൈകാരികമായി ആ സമയത്ത് പറഞ്ഞു പോയതാണെന്നും ജോര്‍ജ് പറഞ്ഞു. കേസില്‍ ബിഷപ്പിനെതിരെ തെളിവുണ്ടെങ്കില്‍ അറസ്റ്റ് ചെയ്യണെന്നും ജോര്‍ജ് കൂട്ടിച്ചേര്‍ത്തു.
കന്യാസ്ത്രീക്കെതിരായ പദപ്രയോഗത്തില്‍ പി.സി ജോര്‍ജ്ജിനെതിരെ പൊലീസ് കേസെടുക്കാന്‍ ഒരുങ്ങുന്നതിനിടെയാണ് ഖേദപ്രകടനം നടത്തിയത്. ജോര്‍ജിന്റെ പരാമര്‍ശത്തില്‍ കന്യാസ്ത്രീയുടെ മൊഴിയെടുക്കാന്‍ കോട്ടയം ജില്ലാ പൊലീസ് മേധാവി നിര്‍ദ്ദേശം നല്‍കിയിരുന്നു. മൊഴി ലഭിക്കുന്നതോടെ പി.സി ജോര്‍ജിനെതിരെ കേസെടുക്കാനായിരുന്നു പൊലീസ് തീരുമാനം.
കന്യാസ്ത്രീക്കെതിരെയുള്ള പി.സി ജോര്‍ജിന്റെ പരാമര്‍ശം ദേശീയതലത്തില്‍ വരെ ചര്‍ച്ചയായിരുന്നു. ദേശീയ വനിതാ കമ്മീഷന് പി.സി ജോര്‍ജിനോട് വിശദീകരണം ആവശ്യപ്പെട്ട് നോട്ടീസ് അയച്ചിരുന്നു.
Comments are closed.