
കൊച്ചി: നടനും സംവിധാന സഹായിയുമായ കുഞ്ഞുമുഹമ്മദ് (കുഞ്ഞിക്ക-68) അന്തരിച്ചു. സത്യന് അന്തിക്കാട് സംവിധാനം ചെയ്യുന്ന ‘ഞാന്‍ പ്രകാശന്’ എന്ന സിനിമയുടെ ഷൂട്ടിങ് സെറ്റില്‍ വെച്ച് കുഴഞ്ഞുവീണതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ഇന്നലൈ വൈകിട്ടോടെയായിരുന്നു അന്ത്യം.
നടനും കലാസംവിധായകനുമായി ഏകദേശം 35 വര്‍ഷത്തോളം സിനിമയില്‍ സജീവമായിരുന്നു കുഞ്ഞുമുഹമ്മദ്. നൂറിലധികം സിനിമകളില്‍ വേഷമിട്ട കുഞ്ഞുമുഹമ്മദ് സത്യനും ശാരദയും നായികാനായകന്മാരായി അഭിനയിച്ച ഇണപ്രാവുകള്‍ എന്ന ചിത്രത്തില്‍ പ്രൊഡക്ഷന്‍ ബോയിയായിട്ടാണ് ചലച്ചിത്രരംഗത്ത് എത്തുന്നത്. കമല്‍ സംവിധാനം ചെയ്ത പ്രാദേശിക വാര്‍ത്തകളില്‍ അദ്ദേഹം ഒരു ചെറിയ വേഷത്തില്‍ അഭിനയിച്ചിരുന്നു. സംവിധായകരായ അക്കു അക്ബര്‍, ലാല്‍ ജോസ്, ആഷിഖ് അബു, ജനൂസ് മുഹമ്മദ് തുടങ്ങി നിരവധി സംവിധായകരുടെ ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്.
സിനിമാരംഗത്തെ നിരവധി പേര് ആശുപത്രിയിലെത്തി അന്തിമോപചാരം അര്‍പ്പിച്ചു. ഫെഫ്ക ഡയറക്ടേഴ്സ് യൂണിയന് അനുശോചനം രേഖപ്പെടുത്തി. ഖബറടക്കം ഇന്ന് സ്വദേശമായ കൊടുങ്ങല്ലൂരില്‍ നടക്കും.
Comments are closed.