
തിരുവനന്തപുരം: മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിനായി രാഷ്ട്രപതി രാംനാഥ് കോവിന്ദ് ഞായറാഴ്ച കേരളത്തിലെത്തും. തിരുവനന്തപുരത്തും കൊച്ചിയിലും തൃശൂരും വിവിധ പരിപാടികളില്‍ പങ്കെടുക്കുന്ന രാഷ്ട്രപതി ഗുരുവായൂര്‍ ക്ഷേത്രവും സന്ദര്‍ശിക്കും.
ദില്ലിയില്‍ നിന്ന് പ്രത്യേക വ്യോമസേന വിമാനത്തില്‍ ഞായറാഴ്ച വൈകിട്ട് 6.35ന് തിരുവനന്തപുരത്തെത്തുന്ന രാഷ്ട്രപതി അന്ന് രാത്രി രാജ്ഭവനില്‍ തങ്ങും. പിറ്റേന്ന് രാവിലെ 11 മണിക്ക് നിയമസഭയുടെ വജ്രജൂബിലി ആഘോഷത്തിന് സമാപനം കുറിച്ചുള്ള ഫെസ്റ്റിവല്‍ ഓഫ് ഡെമോക്രസി ഉദ്ഘാടനം ചെയ്യും. വൈകിട്ട് 5.30ന് കൊച്ചിയിലേക്ക് പോകുന്ന രാഷ്ട്രപതി എറണാകുളം ഗവ. ഗസ്റ്റ് ഹൗസില്‍ താമസിക്കും. തിങ്കളാഴ്ച രാവിലെ 9ന് ബോള്‍ഗാട്ടി പാലസില്‍ കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസിനും ജഡ്ജിമാര്‍ക്കുമൊപ്പം പ്രഭാതഭക്ഷണ സത്കാരത്തില്‍ പങ്കെടുക്കും. തുടര്‍ന്ന് ഹെലികോപ്റ്ററില്‍ തൃശൂരിലേക്ക് പോകും. രാവിലെ 11 മണിക്ക് സെന്റ് തോമസ് കോളെജിന്റെ ശതാബ്ദി ആഘോഷങ്ങള്‍ ഉദ്ഘാടനം ചെയ്യും. പിന്നീട് ഹെലികോപ്റ്റര്‍ മാര്‍ഗ്ഗം ഗുരുവായൂരിലെത്തുന്ന രാഷ്ട്രപതി ക്ഷേത്രദര്‍ശനം നടത്തും. ഉച്ചതിരിഞ്ഞ് കൊച്ചിയില്‍ തിരിച്ചെത്തി തുടര്‍ന്ന് 2.20ന് ദില്ലിക്ക് മടങ്ങും.
Comments are closed.