
കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിലെ വിചാരണക്കായി വനിതാ ജഡ്ജി വേണമെന്ന ആവശ്യമുന്നയിച്ച് താരസംഘടനയായ അമ്മയിലെ വനിതാഭാരവാഹികളും കക്ഷി ചേരുന്നു. നടിമാരായ രചനാ നാരായണന്‍കുട്ടിയും ഹണി റോസുമാണ് കക്ഷി ചേരുന്നത്. ഇരുവരും ഹൈക്കോടതിയില്‍ അപേക്ഷ നല്കി.
കേസില്‍ വിചാരണക്കായി വനിതാ ജഡ്ജി വേണമെന്ന നടിയുടെ ആവശ്യത്തിലാണ് ഇരുവരും കക്ഷി ചേരുന്നത്. നടിയുടെ ആവശ്യം നേരത്തെ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി തള്ളിയിരുന്നു. എറണാകുളം ജില്ലയിലെ സെഷന്‍സ്, അഡീഷണല്‍ സെഷന്‍സ് കോടതികളില്‍ വനിതാ ജഡ്ജിമാരില്ലാത്ത സാഹചര്യത്തിലാണ് കോടതി ഈ ആവശ്യം തള്ളിയത്. ഇതേത്തുടര്‍ന്ന് നടി ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. കേസിന്റെ വിചാരണ എത്രയും വേഗം പൂര്‍ത്തിയാക്കേണ്ടതുണ്ടെന്നും അതിനായി വനിതാ ജഡ്ജിയെ അനുവദിച്ചു തരണമെന്നുമാണ് ആവശ്യപ്പെട്ടിരിക്കുന്നത്.
Comments are closed.