
ദില്ലി: ലാവന്‍ഡര്‍ നിറത്തിലുളള പുതിയ 100 രൂപ നോട്ടുകള്‍ റിസര്‍വ്വ് ബാങ്ക് ഓഫ് ഇന്ത്യ ഉടന്‍ പുറത്തിറക്കും. 2016-ലെ നോട്ട് നിരോധനത്തിനു ശേഷം അവതരിപ്പിച്ച പുതുക്കിയ ഡിസൈനുകളുടെ ഭാഗമായിട്ടാണ് 100 രൂപ നോട്ടുകളും എത്തുന്നത്. ഗുജറാത്തിലെ പ്രശസ്തമായ റാണി കി വാവ് (റാണിയുടെ പടി കിണര്‍) ആലേഖനം ചെയ്തായിരിക്കും പുതിയ കറന്‍സികള്‍ പുറത്തിറങ്ങുന്നത്.
നോട്ടിന്റെ അടിസ്ഥാന നിറം ലാലന്ഡര് ആയിരിക്കും. 66 എം.എം-142 എം.എം അളവുകളുള്ള നോട്ടുകളില്‍ നിരവധി സുരക്ഷാ സവിശേഷതകളും ഉള്‍പ്പെടുത്തിയിട്ടുണ്ട്. നോട്ട് നിരോധനത്തിന് ശേഷം കേന്ദ്രസര്‍ക്കാര്‍ പുതിയ ഡിസൈനിലുള്ള 2000, 500,200,50,10 രൂപ നോട്ടുകള്‍ പുറത്തിറക്കിയിരുന്നു.
Comments are closed.