
അസറ്റ് ഹോംസിന്റെ സ്ഥാപകനും മാനേജിംഗ് ഡയറക്ടറുമായ സുനില്‍ കുമാര്‍ വി. യുടെ ലേഖനങ്ങളുടെ സമാഹാരം ‘ബില്‍ഡ് ടു ലാസ്റ്റ് ‘ പ്രകാശിതമാകുന്നു. 2018 ജൂണ്‍ 2ന് രാവിലെ 10 മണിയ്ക്ക് പനമ്പിള്ളി നഗറിലുള്ള അവന്യു സെന്ററില്‍ വെച്ചാണ് പുസ്തകം പ്രകാശിപ്പിക്കുന്നത്. കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം, പ്രൊഫ. കെ.വി. തോമസ്, പ്രശസ്ത സാഹിത്യകാരന് പ്രൊഫ. എം.കെ. സാനു എന്നിവര്‍ ചടങ്ങില്‍ പങ്കെടുക്കും. എഴുത്തുകാരന് കെ.എല്‍. മോഹന വര്‍മ്മ പുസ്തക പരിചയം നടത്തും.
അസെറ്റ് ഹോംസിന്റെ പ്രതിമാസ വാര്‍ത്താപത്രത്തില്‍ 2013 മുതല്‍ സുനില്‍ കുമാര്‍ വി. എഴുതിയിട്ടുള്ള കുറിപ്പുകളാണ് ‘ബില്‍ഡ് ടു ലാസ്റ്റ് ‘ല്‍ സമാഹരിച്ചിരിക്കുന്നത്. അസെറ്റ് ഹോംസിന്റെ വളര്‍ച്ചയ്ക്കുപിന്നിലെ ചെറുതും വലുതുമായ പ്രതിസന്ധിഘട്ടങ്ങളും വ്യക്തിപരവും തൊഴില്‍പരവുമായ സംഭവവികാസങ്ങളും ലേഖനങ്ങളിലൂടെ വായിച്ചെടുക്കാം. ഡി സി ബുക്സാണ് പുസ്തകം പ്രസിദ്ധീകരിച്ചിരിക്കുന്നത്.
Comments are closed.