
ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പില്‍ കേരള കോണ്‍ഗ്രസ് പിന്തുണ യുഡിഎഫിനു നല്‍കുമെന്ന് കെ.എം. മാണി. ഉപസമിതിയോഗത്തിന് ശേഷം പാര്‍ട്ടി ചെയര്മാന് കെ.എം. മാണിതന്നെയാണ് തീരുമാനം അറിയിച്ചത്. ജൂണില്‍ ചേരുന്ന സംസ്ഥാന കമ്മിറ്റിക്ക് ശേഷം പാര്‍ട്ടി യുഡിഎഫിലേക്ക് മടങ്ങാനും ധാരണയായി.
24ന് നടക്കുന്ന കേരള കോണ്‍ഗ്രസ് പൊതു സമ്മേളനത്തില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയേയും പങ്കെടുപ്പിക്കും. യുഡിഎഫിന്റെയും കോണ്‍ഗ്രസ് നേതാക്കളുടെയും ആവശ്യപ്രകാരമാണ് ഈ തീരുമാനം പാര്‍ട്ടി സ്വീകരിച്ചതെന്നും ഉപസമിതി യോഗത്തിനുശേഷം കെ.എം. മാണി പറഞ്ഞു.
Comments are closed.