
രജനി ചിത്രം കാലായുടെ ഓരോ പുതിയ വാര്‍ത്തകളും ആവേശത്തോടെയാണ് ആരാധകര്‍ ഏറ്റെടുക്കുന്നത്. സൂപ്പര്‍ഹിറ്റായ ട്രെയിലറിന് ശേഷം കാലായിലെ ഗാനവും തരംഗമാകുന്നു. സെമ്മ വെയ്റ്റ് എന്ന ഗാനമാണ് ഇപ്പോള്‍ പുറത്തുവന്നത്. സന്തോഷ് നാരായണനാണ് ഗാനത്തിന്റെ സംഗീതം നിര്‍വഹിച്ചിരിക്കുന്നത്. കാമരാജ് എഴുതിയ ഗാനം ആലപിച്ചിരിക്കുന്നത് സന്തോഷ് നാരായണനും ഹരിഹരസുതനും ചേര്‍ന്നാണ്. പാ രഞ്ജിത്ത് സംവിധാനം ചെയ്യുന്ന കാലാ വൈകാതെ തിയറ്ററുകളിലെത്തും.
Comments are closed.