
പ്രക്ഷകര്‍ ആകാംക്ഷയോടെ കാത്തിരുന്ന ആദിയുടെ ട്രയിലറെത്തി. ഒരു മിനിറ്റ് അന്‍പത്തിയെട്ട് സെക്കന്‍ഡാണ് ദൈര്‍ഘ്യം. മോഹന്‍ലാലിന്റെ മകന് പ്രണവ് മോഹന്‍ലാല്‍ ആദ്യമായി നായകനാകുന്ന ചിത്രമാണ് ‘ആദി’. ആദിത്യ മോഹന്‍ എന്ന കഥാപാത്രമായാണ് പ്രണവ് ചിത്രത്തില്‍ എത്തുന്നത്. ഏറെ ദുരൂഹതകള്‍ അവശേഷിപ്പിച്ചാണ് ട്രെയിലര്‍ അവസാനിക്കുന്നതും. അനില്‍ ജോണ്‍സന്റെ പശ്ചാത്തലസംഗീതമാണ് ട്രെയിലറിന്റെ മറ്റൊരു ആകര്‍ഷണം.
ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന 9–ാമത്തെ ചിത്രമാണ് ഇത്. സതീഷ് കുറുപ്പാണ് ആദിയുടെ ഛായാഗ്രഹണം നിര്‍വഹിക്കുന്നത്. സംഗീതം അനില്‍ ജോണ്സണ്.ആശീര്‍വാദ് സിനിമാസിനു വേണ്ടി ആന്റണി പെരുമ്പാവൂരാണ് ചിത്രം നിര്‍മിക്കുന്നത്. ചിത്രം അടുത്ത വര്‍ഷം തിയറ്ററുകളിലെത്തും.
Comments are closed.