
എം.പി.വീരേന്ദ്രകുമാര്‍ എം.പി സ്ഥാനം രാജിവച്ചു. രാജിക്കത്ത് രാജ്യസഭാ അദ്ധ്യക്ഷന്‍ എം.വെങ്കയ്യ നായിഡുവിന് കൈമാറി. ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ നേതൃത്വത്തില്‍ ജെ.ഡി.യു എന്‍.ഡി.എയുടെ ഭാഗമായതോടെയാണ് രാജി വച്ചത്. നിതീഷിനൊപ്പം പോകാന്‍ പാര്‍ട്ടി കേരള ഘടകം തയ്യാറല്ല.
രാജ്യസഭാംഗത്വം രാജിവയ്ക്കുമെന്ന് വീരേന്ദ്രകുമാര്‍ നേരത്തെ പറഞ്ഞിരുന്നു. കേരളത്തില്‍ യു.ഡി.എഫിന്റെ ഭാഗമാണ് നിലവില്‍ ജെ.ഡി.യു. എന്നാല്‍, മുന്നണിമാറ്റം കേരള ഘടകത്തില്‍ പ്രധാന ചര്‍ച്ചയാണ്. ഇടതുമുന്നണിയും ഇവരെ സ്വാഗതം ചെയ്തിട്ടുണ്ട്. ഈ മാസം അവസാനമോ അടുത്ത മാസമോ നടക്കുന്ന സംസ്ഥാന കൗണ്‍സില്‍ യോഗത്തില്‍ മുന്നണി മാറ്റം ചര്‍ച്ചയാകുമെന്നാണ് സൂചന.
Comments are closed.