
മൂന്ന് ദിവസത്തിനകം രാജ്യസഭാ അംഗത്വം രാജിവയ്ക്കുമെന്ന് എം.പി. വീരേന്ദ്ര കുമാര്‍. ശരത് യാദവിനെ ഇതുസംബന്ധിച്ചുള്ള തീരുമാനം അറിയിച്ചുവെന്നും അദ്ദേഹം പറഞ്ഞു. ജെഡിയു യോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പുതിയ പാര്‍ട്ടി ഉണ്ടാക്കണോ, അതല്ല ഏതെങ്കിലും പാര്‍ട്ടിയുമായി ചേരണോ എന്ന കാര്യങ്ങളിലൊന്നും തീരുമാനമായിട്ടില്ല. പാര്‍ട്ടി പ്രതിസന്ധിയിലാണെന്ന കാര്യം സത്യമാണ്. പുതിയ സാഹചര്യങ്ങള്‍ സംസ്ഥാന നേതാക്കളുമായും ജില്ലാ നേതാക്കളുമായുമെല്ലാം ചര്‍ച്ച ചെയ്തിട്ടുണ്ട്. യോഗത്തിന്റെ തീരുമാനം വരും ദിവസങ്ങളില്‍ ശരദ് യാദവിനെ അറിയിക്കുമെന്നും വീരേന്ദ്രകുമാര്‍ പറഞ്ഞു.
Comments are closed.