DCBOOKS
Malayalam News Literature Website

ബന്ധിതരുടെ ഓർമ്മക്കുറിപ്പുകൾ (Bandhitharude Ormakkurippukal)

Bandhitharude Ormakkurippukal By Rupesh

Book Details

Book : Bandhitharude Ormakkurippukal
Author : Rupesh
Category : Novel
ISBN : 9789376911394
Published Year : 2026
Publisher : DC Books
Pages : 224
Language : Malayalam

About the Book

പുസ്തകത്തെ കുറിച്ച്

11 വർഷം തടവറയിൽ കഴിഞ്ഞ, രാഷ്ട്രീയ തടവുകാരനായിരുന്ന രൂപേഷ് തടവറയിൽ വെച്ച് എഴുതിയ നോവലാണ് “ബന്ധിതരുടെ ഓർമ്മക്കുറിപ്പുകൾ.” സംസ്കൃതിയുടെ ഇരുളടഞ്ഞ ഇടമായി കണക്കാക്കപ്പെടുന്ന തടവറകളെ സർഗ്ഗാത്മകമാക്കി മാറ്റി തീർത്ത ജയിൽ എഴുത്തുകളുടെ തുടർച്ചയായാണ് ഈ നോവൽ. എഴുത്തുകാരൻ്റെ രാഷ്ട്രീയ ജീവിതത്തോളം തന്നെ പ്രക്ഷുബ്ധമായിരുന്നു ഈ നോവലിൻ്റെ നാൾവഴികളും. പ്രസിദ്ധീകരണാനുമതി തടയപ്പെട്ട് ഈ നോവൽ എഴുത്തുകാരനോടൊപ്പം തടവിലാക്കപ്പെട്ടു. കേരളത്തിലെ മുതിർന്ന എഴുത്തുകാരും സാംസ്കാരിക പ്രവർത്തകരും ഈ നോവലിൻ്റെ പ്രകാശനാനുമതിക്കായി ശക്തമായി ശബ്ദമുയർത്തുകയുണ്ടായി. തടവുകാരുടെ ആവിഷ്കാര സ്വാതന്ത്ര്യത്തിൻ്റെ പ്രശ്നം എന്ന നിലയിൽ ഇത് പൊതുസമൂഹത്തിൻ്റെ മുന്നിൽ ഉന്നയിക്കപ്പെട്ടു. ഈ നോവൽ മുന്നോട്ട് വയ്ക്കുന്ന നവീനമായ സാംസ്കാരിക രാഷ്ട്രീയ അടിച്ചമർത്തലിൻ്റെ പരിസരം ഈ നോവലിനെ തന്നെ തടഞ്ഞുവയ്ക്കുന്ന വിചിത്രമായ ഒരു സാഹചര്യമുണ്ടാക്കി. ഇത് നോവലിനെ കൂടുതൽ പ്രസക്തമാക്കുന്നു. ഭരണകൂടത്തിനെതിരെ എഴുത്തുകളിലൂടെ പ്രതിരോധിക്കുന്നു എന്നാരോപിച്ച് പ്രശസ്ത കവിയെ യു.എ.പി.എ (UA(P)A) നിയമപ്രകാരം എൻ.ഐ.എ അറസ്റ്റ് ചെയ്യുന്നതും തുടർന്നുണ്ടാകുന്ന അദ്ദേഹത്തിൻ്റെ ജയിൽ ജീവിതവുമാണ് ബന്ധിതരുടെ ഓർമ്മക്കുറിപ്പുകൾ.

പുസ്തകത്തിൻ്റെ പ്രധാന വിഷയങ്ങൾ

ഒരു വിപ്ലവ കവിയുടെ അറസ്റ്റും അദ്ദേഹത്തിൻ്റെ ജയിൽ അനുഭവങ്ങളും നിയമപോരാട്ടവുമാണ് ഈ നോവൽ പറയുന്നത്. കവിതകളിലൂടെ രാജ്യത്തിനെതിരെ നീരസം വളർത്തുന്നു എന്നാരോപിച്ച് എൻ.ഐ.എ അദ്ദേഹത്തെ തടവിലാക്കുന്നു. ജയിലിലെ ഏകാന്തതയും അവിടെ പരിചയപ്പെടുന്ന തടവുകാരുടെ ജീവിതവും കവിയെ ആഴത്തിൽ സ്വാധീനിക്കുന്നു. കോടതി വിചാരണയിൽ അദ്ദേഹത്തിൻ്റെ കവിതകൾ തന്നെ അദ്ദേഹത്തിനെതിരെയുള്ള തെളിവുകളായി ഉപയോഗിക്കപ്പെടുമ്പോൾ, അത് ബൗദ്ധിക സ്വാതന്ത്ര്യവും നിയമവാഴ്ചയും തമ്മിലുള്ള ഏറ്റുമുട്ടലായി മാറുന്നു. ഒടുവിൽ ജാമ്യം ലഭിക്കുമ്പോഴും തൻ്റെ എഴുത്തിലൂടെ വിപ്ലവകരമായ നിലപാടുകൾ തുടരാൻ അദ്ദേഹം തീരുമാനിക്കുന്നു.

About author

ആരാണ് രൂപേഷ് (Rupesh)?

1970 ഡിസംബർ 5- ന് രാമചന്ദ്രൻ സുമന ദമ്പതികളുടെ മകനായി പെരിങ്ങോട്ടുകരയിലാണ് രൂപേഷിൻ്റെ ജനനം. ഭാര്യ ഷൈന ഹൈക്കോടതി അഭിഭാഷകയാണ്. ആമി, സവേര എന്നിവർ മക്കളാണ്. കോഴിക്കോട് സർവ്വകലാശാലയിൽ നിന്നും ചരിത്രത്തിൽ ബിരുദം നേടി. കൊച്ചിൻ യൂണിവേഴ്സിറ്റിയിൽ നിന്നും നിയമത്തിൽ ബിരുദം. ജയിലിൽ കഴിയവേ ഇന്ദിരാഗാന്ധി ഓപൺ യൂണിവേഴ്‌സിറ്റിയിൽ നിന്നും ചരിത്രത്തിൽ ബിരുദാനന്തര ബിരുദവും നേടി. ശ്രീ നാരായണഗുരു ഓപൺ യൂണിവേഴ്സിറ്റിയിലും ഇന്ദിരാഗാന്ധി ഓപൺ യൂണിവേഴ്‌സിറ്റിയിലുമായി മലയാളത്തിലും ഫിലോസഫിയിലും ബിരുദാനന്തര ബിരുദവും
പി.ജി. ഡിപ്ലോമ ഇൻ സൈബർ ലോയും ചെയ്തിട്ടുണ്ട്.മാവോയിസ്റ്റ് കേസിൽ കുറ്റാരോപിതനായി 11 വർഷം ജയിലിൽ അടയ്ക്കപ്പെട്ടിരുന്ന രൂപേഷ് 2026 മാർച്ച് – 24നാണ് ജാമ്യത്തിൽ ഇറങ്ങിയത്.

FAQ

‘ബന്ധിതരുടെ ഓർമ്മക്കുറിപ്പുകൾ’ എന്ന നോവൽ രാഷ്ട്രീയ തടവുകാരനായിരുന്ന രൂപേഷ് തടവറയിൽവെച്ചാണ് എഴുതിയത്.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

ജയിൽജീവിതം, രാഷ്ട്രീയ പ്രതിരോധം, ആവിഷ്കാര സ്വാതന്ത്ര്യം, ഭരണകൂടവും വ്യക്തിയും തമ്മിലുള്ള സംഘർഷം എന്നിവ പ്രമേയമാക്കുന്ന രാഷ്ട്രീയ നോവലാണ് ‘ബന്ധിതരുടെ ഓർമ്മക്കുറിപ്പുകൾ’.

കവിതകളിലൂടെ ഭരണകൂടത്തിനെതിരെ പ്രതിരോധം വളർത്തിയെന്നാരോപിച്ച് അറസ്റ്റ് ചെയ്യപ്പെടുന്ന ഒരു വിപ്ലവ കവിയുടെ ജയിൽജീവിതവും നിയമപോരാട്ടവുമാണ് നോവലിന്റെ പ്രധാന പ്രമേയം.

11 വർഷം തടവറയിൽ കഴിഞ്ഞ രാഷ്ട്രീയ തടവുകാരനായിരുന്ന രൂപേഷ് തടവറയിൽവെച്ചാണ് ഈ നോവൽ എഴുതിയത്.

Comments are closed.