Book Details
Book : Thrayambakanathan
Author : Shiju Kallumkan
Category : Novel
ISBN : 9789376911059
Published Year : 2026
Publisher : Sedora
Pages : 360
Language : Malayalam
About the Book
ത്രയംബകനാഥൻ പുസ്തകത്തെ കുറിച്ച്
മാനുഷികതയിൽനിന്നും അതിമാനുഷികതയിലേക്കെത്താനുള്ള മനുഷ്യൻ്റെ അന്വേഷണങ്ങൾ, അതിനു മാനവരാശിയുടെ ഉല്പത്തിയോളം തന്നെ പഴക്കമുണ്ട്! അപരിമിതമായ അറിവുകളിൽ നിന്ന് മന്ത്രവും തന്ത്രവും അടിത്തറ പാകിയ നിഗൂഢവഴിയിലൂടെ സഞ്ചരിച്ചാണ് മനുഷ്യൻ ഇന്നത്തെ ആധുനിക ശാസ്ത്രത്തിൻ്റെ അപാരമായ സാധ്യതകളിലെത്തി നിൽക്കുന്നത്. ഈ അനന്ത പ്രയാണത്തിൽ മനുഷ്യൻ കണ്ടെത്തിയ വിദ്യകളിൽ പലതും സ്വായത്തമാക്കാൻ കഴിവുള്ള അതികായന്മാരില്ലാതെ പാതിവഴിയിൽ ഉപേക്ഷിക്കപ്പെട്ടു!. ശാസ്ത്ര ജ്ഞാനത്തിൻ്റെ കൊടുമുടിയിൽ നിന്നുകൊണ്ട്, ഭൂതകാലത്തിൻ്റെ കനലുകൾ കണ്ടെത്തി മന്ത്രവും തന്ത്രവും സ്വായത്തമാക്കി അതിമാനുഷനാവാൻ ഒരാൾ തുനിഞ്ഞിറങ്ങുമ്പോൾ മനുഷ്യനും പ്രകൃതിയും ഒരുപോലെ അയാൾക്കു മുന്നിൽ മുട്ടുമടക്കുന്ന വായനാനുഭവമാണ് ‘ത്രയംബകനാഥൻ’ വായനക്കാർക്കു മുന്നിൽ വയ്ക്കുന്നത്.
പുസ്തകത്തിൻ്റെ പ്രധാന വിഷയങ്ങൾ
പ്രകൃതിയുടെ വശ്യസൗന്ദര്യം വഴിഞ്ഞൊഴുകുന്ന ഇടുക്കിയുടെ മലനിരകൾക്കിടയിൽ മാദകഗന്ധം പൊഴിച്ചു നിറയെ പൂത്തു നിൽക്കുന്ന കാപ്പിത്തോട്ടത്തിനു നടുവിലെ മൊട്ടക്കുന്നിലേക്ക്, അടിക്കാടുകൾ വകഞ്ഞു മാറ്റി ഉന്മാദ നൃത്തം ചവിട്ടുവാനെത്തുന്ന കാളത്തലയന്മാരുടെ കാലുകളുടെ താളത്തിനൊപ്പം നിങ്ങളുടെ കണ്ണുകൾ ഒരിക്കലെങ്കിലും ചലിച്ചിട്ടുണ്ടെങ്കിൽ മനസ്സിൽ ‘ത്രയംബകനാഥൻ്റെ’ ഓർമ്മകളുണരാതെ ഇനിയൊരിക്കൽക്കൂടി ഇടുക്കിയിലൂടെ സഞ്ചരിക്കാൻ നിങ്ങൾക്കാവില്ല.
ടാക്സി ഡ്രൈവറായിരിരുന്ന അച്ഛൻ്റെ തിരോധാനത്തിൽ പോലീസിൻ്റെ അന്വേഷണം വഴിമുട്ടുന്നിടത്ത് അച്ഛനെയന്വേഷിച്ചിറങ്ങുന്ന രണ്ടു പെൺകുട്ടികൾ. അവരിലൊരാളുടെ ക്രൂരമായ കൊലപാതകവും അവളുടെ മൃതദേഹം അടക്കം ചെയ്യുന്ന സമയത്തുണ്ടാകുന്ന അപ്രതീക്ഷിത സംഭവങ്ങളും ഒരു നാടിനെത്തന്നെ നടുക്കം കൊള്ളിക്കുന്ന കുറ്റകൃത്യ പരമ്പരകളുടെ തുടക്കം മാത്രമായിരുന്നു.
വർഷങ്ങളോളം മണ്ണിനടിയിൽ കിടന്നിട്ടും അല്പം പോലും അഴുകിപ്പോകാത്ത ഒരു കൈപ്പത്തിയുടെ ഉറവിടം തേടി ദേവദത്തനും സഹപ്രവർത്തകരും ഒന്നാം ത്രയംബകത്തിൻ്റെ പിന്നാമ്പുറങ്ങൾ ഉഴുതുമറിക്കാൻ തുടങ്ങുമ്പോൾ അവർക്കറിയില്ലായിരുന്നു, പ്രകൃതിയുടെയും മനുഷ്യൻ്റെയും ഓരോ നേർത്ത ചലനങ്ങളും ഒരു നോട്ടം കൊണ്ടു നിയന്ത്രിക്കാൻ കഴിവുള്ള ഗന്ധർവ്വസൗന്ദര്യരൂപീയായ ത്രയംബകനാഥൻ രണ്ടാം ത്രയംബകത്തിൽ അവർക്കായി കാത്തിരിപ്പുണ്ടെന്ന്. ആ നിമിഷം മുതൽ മൂന്നാം ത്രയംബകത്തിൻ്റെ അവസാനത്തെ വാതിൽത്തുറന്നു പുറത്തിറങ്ങും വരെ ദേവദത്തനും ഹിമയ്ക്കുമൊപ്പം ത്രയംബകനാഥൻ്റെ മായാവലയത്തിൽ തന്നെയാവും വായനക്കാരും.
പ്രണയവും തിരസ്കാരവും, പകയും, കുറ്റകൃത്യങ്ങളും അന്വേഷണവും ശക്തമായ ഒരു കഥതന്തുവിൽ കൃത്യമായി ചേർത്തു വച്ച ഒരു മിസ്റ്ററി ത്രില്ലറാണ് ത്രയംബകനാഥൻ.
About author
ആരാണ് ഷിജു കല്ലുങ്കൻ (Shiju Kallumkan)?
74ഇടുക്കി ജില്ലയിലെ വാഴത്തോപ്പിൽ 1974 – ൽ ജനനം. അച്ഛൻ: കല്ലുങ്കൽ ദേവസ്യ. അമ്മ: മോളി. എം.ജി. യൂണിവേഴ്സിറ്റിയിൽനിന്നും ബിരുദം. ജീവിതപങ്കാളി: ജൂബി. മക്കൾ: ആകാശ്, അനീന. ‘ആറാം നിലയിലെ ബാൽക്കണി’ എന്ന ചെറുകഥാസമാഹാരം പ്രസിദ്ധീകരിച്ചിട്ടുണ്ട്.
FAQ
‘ത്രയംബകനാഥൻ’ എന്ന നോവൽ എന്തിനെക്കുറിച്ചാണ്?
മന്ത്രം, തന്ത്രം, ആധുനിക ശാസ്ത്രം, അതിമാനുഷികത എന്നിവയെ മിസ്റ്ററിയും കുറ്റാന്വേഷണവും പ്രണയവും ചേർത്ത് അവതരിപ്പിക്കുന്ന മിസ്റ്ററി ത്രില്ലറാണ് ‘ത്രയംബകനാഥൻ’.
‘ത്രയംബകനാഥൻ’ ഏത് വിഭാഗത്തിൽപ്പെടുന്ന നോവലാണ്?
മിസ്റ്ററി ത്രില്ലർ വിഭാഗത്തിൽപ്പെടുന്ന കൃതിയാണ്. കുറ്റകൃത്യങ്ങൾ, അന്വേഷണം, പ്രണയം, തിരസ്കാരം, പക, അതിമാനുഷികത എന്നിവ കഥയിൽ പ്രധാന പങ്കുവഹിക്കുന്നു.
നോവലിന്റെ പ്രധാന പശ്ചാത്തലം എവിടെയാണ്?
ഇടുക്കിയിലെ വന്യമായ മലനിരകളും കാപ്പിത്തോട്ടങ്ങളും ഗ്രാമീണ പശ്ചാത്തലവുമാണ് നോവലിന്റെ പ്രധാന പശ്ചാത്തലം. കാളനൃത്തവും പ്രകൃതിയുടെ വന്യസൗന്ദര്യവും കഥയുടെ അന്തരീക്ഷത്തിന് പ്രത്യേകത നൽകുന്നു.
നോവലിന്റെ പ്രധാന പ്രമേയങ്ങൾ എന്തൊക്കെയാണ്?
മനുഷ്യന്റെ അതിമാനുഷികതയിലേക്കുള്ള അന്വേഷണം, ശാസ്ത്രം, മന്ത്രവും തന്ത്രവും, കുറ്റകൃത്യം, അന്വേഷണം, പ്രണയം, തിരസ്കാരം, പക, പ്രകൃതി എന്നിവയാണ് പ്രധാന പ്രമേയങ്ങൾ.
ത്രയംബകനാഥൻ എന്ന പുസ്തകത്തിൻ്റെ വായനക്കാർ ആരാണ് ?
മിസ്റ്ററി, ക്രൈം ത്രില്ലർ, അന്വേഷണകഥകൾ എന്നിവ ഇഷ്ടപ്പെടുന്നവർക്കും അതിമാനുഷികതയും മന്ത്ര-തന്ത്രവും ശാസ്ത്രവും പ്രണയവും സമന്വയിക്കുന്ന കഥകൾ വായിക്കാൻ താൽപര്യമുള്ളവർക്കും ഈ നോവൽ അനുയോജ്യമാണ്.
Comments are closed.