Book Details
Book : Nanyattarjathi
Author : Biji G Babu
Category : Novel
ISBN : 9789376910366
Published Year : 2026
Publisher : Sedora
Pages : 176
Language : Malayalam
About the Book
‘നന്യാറ്റർജതി’ പുസ്തകത്തെ കുറിച്ച്
മുംബൈ സഞ്ജയ് ഗാന്ധി നാഷണൽ പാർക്കിൽ വച്ചു കണ്ടെത്തുന്ന ഒരു അജ്ഞാത മൃതദേഹത്തിൽ നിന്നുമാണ് നോവലാരംഭിക്കുന്നത്. കേസ് അന്വേഷിക്കുന്ന അമിത് കുംഭാർ എന്ന പോലീസ് ഉദ്യോഗസ്ഥനെ കാത്തിരുന്നത് ഞെട്ടിക്കുന്ന വഴിത്തിരിവുകളാണ്. ആത്മഹത്യയാണോ കൊലപാതകമാണോ എന്ന അന്വേഷണം ഡോക്ടർ നിരുപമയുടെ കണ്ടെത്തലിൽ ഒരു ക്രൂരമായ കൊലപാതകം തന്നെയാണെന്ന് തെളിയുന്നു. പിന്നീട് ഈ കേസ് ആരോഗ്യമേഖലയിൽ നടക്കുന്ന രക്തം മരവിപ്പിക്കുന്ന ദുരൂഹതകളിലേക്ക് സഞ്ചരിക്കുകയാണ്. അപ്രതീക്ഷിതമായ വഴിത്തിരിവുകൾ ഉൾച്ചെർന്നിരിക്കുന്ന നോവലാണ് നന്യാറ്റർജതി.
പുസ്തകത്തിൻ്റെ പ്രധാന വിഷയങ്ങൾ
ഉൾക്കാട്ടിന്റെ ഭീകരതയിൽ മറഞ്ഞു കിടന്നിരുന്ന അഴുകി വികൃതമാക്കപ്പെട്ട അജ്ഞാത മൃതദേഹത്തിന്റെ നിഗൂഢതകൾ തേടിയിറങ്ങിയ അന്വേഷണ ഉദ്യോഗസ്ഥരുടെ മുന്നിൽ തെളിഞ്ഞുവന്നത് അതിസൂക്ഷ്മമായി ആസൂത്രണം ചെയ്ത ഒരു കൊലപാതകത്തിന്റെ രഹസ്യങ്ങളായിരുന്നു. ആ രഹസ്യങ്ങളുടെ വാതിൽ തുറന്ന എസ് ഐ അമിത് കുംഭാര്‍ എത്തിച്ചേർന്നത് വർഷങ്ങൾ പഴക്കമുള്ള മറ്റു ചില നിഗൂഢതകളിലേക്കും…ആ നിഗൂഢതകളുടെ ചുരുളഴിയുമ്പോൾ പുറത്തുവരുന്ന ഞെട്ടിക്കുന്ന സത്യങ്ങൾക്ക് പറയാൻ ഒരുപാട് കഥകളുണ്ടായിരുന്നു… ചതിയുടെയും വഞ്ചനയുടെയും കഥ…ആത്മാർത്ഥ പ്രണയത്തിൻ്റെ കഥ… സമൂഹത്തിൽ അവഗണിക്കപ്പെടുന്ന ട്രാൻസ്ജെൻഡറുകളുടെ വേദനയുടെയും പോരാട്ടത്തിൻ്റെയും അതിജീവനത്തിന്റെയും കഥ… ആതുര ശുശ്രൂഷയുടെ മറവിൽ നടക്കുന്ന മെഡിക്കൽ ഗാംബ്ലിംങ്ങിൻ്റെ കഥ… ഇതെല്ലാമാണ് നന്യാറ്റാർജതി…
ജന്മ ശാപം കൊണ്ട് സമൂഹത്തിൽ ഉൾവലിഞ്ഞു ജീവിക്കാൻ വിധിക്കപ്പെട്ട ഒരു കൂട്ടം മനുഷ്യരുടെ യാതനകൾ ഒരു ക്രൈം ത്രില്ലറിലൂടെ അവതരിപ്പിക്കപ്പെട്ട കൃതിയാണ് നന്യാറ്റാർജതി.
കൊലപാതകവും അന്വേഷണവും, പ്രണയവും സസ്പെൻസും, അതിജീവനത്തിനായുള്ള പോരാട്ടങ്ങളും ഒത്തുചേർന്ന ഒരു മെഡിക്കൽ ഇൻവെസ്റ്റിഗേറ്റിംഗ് ത്രില്ലർ.
About author
ആരാണ് ബിജി ജി ബാബു (Biji G Babu) ?
തിരുവനന്തപുരം ജില്ലയിലെ വെള്ളനാട് ചാങ്ങയിൽ ജനനം. അമ്മ: ഗിരിജ, അച്ഛൻ: ബാബു. കോഴിക്കോട് സർക്കാർ മെഡിക്കൽ കോളേജിൽനിന്നും മെഡിക്കൽ റേഡിയോഗ്രാഫിയിൽ ഡിപ്ലോമ. മെഡിക്കൽ റേഡിയോഗ്രാഫറായി കുറച്ചുകാലം സേവനം അനുഷ്ടിച്ചു. ആദ്യരചനയായ സർപ്പനിയ്ക്ക് തെളിനീർ ട്രസ്റ്റ് ചെറുകഥാപുരസ്കാരം ലഭിച്ചു. ജീവിതപങ്കാളി: ഡോ. രതീഷ് കാഞ്ഞിരത്ത് ഇടം. മക്കൾ: ദേവതീർത്ഥ, അച്യുത്
FAQ
‘നന്യാറ്റർജതി’ എന്തുതരം നോവലാണ്?
‘നന്യാറ്റർജതി’ ഒരു മെഡിക്കൽ ഇൻവെസ്റ്റിഗേറ്റിംഗ് ക്രൈം ത്രില്ലർ ആണ്. കൊലപാതകം, അന്വേഷണം, പ്രണയം, സസ്പെൻസ്, വഞ്ചന, പ്രതികാരം, അതിജീവനം തുടങ്ങിയ ഘടകങ്ങൾ നോവലിൽ സമന്വയിക്കുന്നു.
നന്യാറ്റാർജതി ഏത് കാറ്റഗറിയിൽ ഉൾപ്പെടുത്താവുന്ന നോവലാണ്?
ക്രൈം ത്രില്ലർ കാറ്റഗറിയിൽ ഉൾപ്പെടുന്ന നോവലാണ് നന്യാറ്റാർജതി.
‘നന്യാറ്റർജതി’ എന്ന പുസ്തകത്തിൻ്റെ വായനക്കാർ ആരാണ് ?
ക്രൈം ത്രില്ലർ, ഇൻവെസ്റ്റിഗേഷൻ, മെഡിക്കൽ ത്രില്ലർ, മിസ്റ്ററി, സസ്പെൻസ് തുടങ്ങിയ വിഭാഗങ്ങളിലെ പുസ്തകങ്ങൾ ഇഷ്ടപ്പെടുന്ന വായനക്കാർക്ക് ‘നന്യാറ്റർജതി’ അനുയോജ്യമാണ്.
നന്യാറ്റാർജതി വായനയിൽ ചേർക്കാൻ വായനക്കാരെ പ്രേരിപ്പിക്കുന്ന ഘടകങ്ങൾ എന്തൊക്കെയാണ്?
നോവലിൽ ഉടനീളമുള്ള ജിജ്ഞാസ നിലനിർത്തുന്ന ആഖ്യാനരീതിയാണ് നോവലിന്റെ പ്രധാന സവിശേഷത. ക്രൈം ത്രില്ലർ കാറ്റഗറിയിൽ വരുന്ന ഈ നോവൽ ആരോഗ്യമേഖലയിലെ ഇരുണ്ടവശങ്ങളിലേക്ക് വെളിച്ചം വീശുന്നു.
നോവലിന്റെ മാർക്കറ്റ് വാല്യൂ എങ്ങനെ വിലയിരുത്തുന്നു?
ഒരു മെഡിക്കൽ ഇൻവെസ്റ്റിഗേഷൻ ത്രില്ലർ ആയതിനാൽ ധാരാളം സസ്പെൻസ് എലമെന്റ്സ് നിറഞ്ഞ കൃതിയാണ് നന്യാറ്റാർജതി. ത്രില്ലർ എപ്പോഴും ട്രെൻഡിങ് ആയതിനാൽ ആരോഗ്യമേഖലയിൽ നടക്കുന്ന ചൂഷണങ്ങൾ കൂടി അഡ്രസ് ചെയ്തുകൊണ്ടാണ് ഈ നോവൽ പ്രൊമോട് ചെയ്യേണ്ടത്.
‘നന്യാറ്റർജതി’ ഒരു മെഡിക്കൽ ത്രില്ലറാണോ?
അതെ. അന്വേഷണത്തിനൊപ്പം ആരോഗ്യരംഗവുമായി ബന്ധപ്പെട്ട ദുരൂഹതകളും മെഡിക്കൽ ഗാംബ്ലിംഗും കഥയുടെ പ്രധാന ഭാഗമാകുന്നതിനാൽ ഇത് ഒരു മെഡിക്കൽ ഇൻവെസ്റ്റിഗേറ്റിംഗ് ത്രില്ലർ കൂടിയാണ്.
Comments are closed.