DCBOOKS
Malayalam News Literature Website

അന്ധകാരം മാനവപർവ്വം (Andhakaram Manavaparvam)

Andhakaram Manavaparvam By Mubaris Roshan, Ritwaa Gopika

Book Details

Book : Andhakaram Manavaparvam 
Author : Mubaris Roshan, Ritwaa Gopika
Category : Novel
ISBN : 9789370981072
Published Year : 2026
Publisher : Sedora
Pages : 206
Language : Malayalam

About the Book

അന്ധകാരം മാനവപർവ്വം പുസ്തകത്തെ കുറിച്ച്

അന്ധകാരം മൂടിയ ലോകം, ആ ലോകത്തിന് ദണ്ഡക എന്ന കോട്ടയുടെ മുഖഭാവമാണ്. രണ്ടു ലോകങ്ങൾ സമാന്തരമായി നീങ്ങുമ്പോഴും നിരവധി അസാധാരണ സംഭവങ്ങളിലൂടെ പരസ്പരം കെട്ടുപിണഞ്ഞുകിടക്കുകയാണ് ഈ ലോകങ്ങൾ. ശ്രീ പത്മനാഭക്ഷേത്രത്തിലെ ബി നിലവറയുടെ വാതിലിൽ ആലേഖനം ചെയ്തിരിക്കുന്ന വ്യാളികളും ചെകുത്താന്റെ ചിഹ്നങ്ങളും അസമിലെ ഉമാനന്ദക്ഷേത്രത്തിലെ രഹസ്യഅറയുടെ വാതിലിലെ ചിഹ്നങ്ങളും ഒരുപോലെ. ഒരിടത്ത് മഹാവിഷ്ണുക്ഷേത്രമെങ്കിൽ മറ്റൊരിടത്ത് ശിവപാർവ്വതി ക്ഷേത്രം. ഒന്ന് കടലിന്റെ തീരത്തും മറ്റൊന്ന് മഞ്ഞുമലകളോട് ചേർന്നും. പരസ്പരം ബന്ധിപ്പിക്കാൻ കഴിയാത്ത രണ്ടിടങ്ങൾ, എന്നിട്ടും ദുരൂഹമായി ഇവ രണ്ടും ഇഴപിരിയാനാകാതെ കിടക്കുന്നു.

പുസ്തകത്തിൻ്റെ പ്രധാന വിഷയങ്ങൾ

ശ്രീ പത്മനാഭസ്വാമിക്ഷേത്രത്തിലെ എ നിലവറ തുറന്നതിനുശേഷം ഏവരും ഉറ്റുനോക്കുന്നത് കോടികൾ വിലമതിക്കുന്ന സ്വർണ്ണനാണയങ്ങളും രത്നങ്ങളും നിറഞ്ഞ ബി നിലവറയെയാണ്. നാഗബന്ധനം ചെയ്ത ബി നിലവറയ്ക്കുള്ളിൽ നിധിശേഖരം മാത്രമല്ല, മഹാരഹസ്യങ്ങളും ഒളിഞ്ഞിരിപ്പുണ്ട്.നിലവറ തുറക്കണമെന്നും തുറക്കരുതെന്നും പറഞ്ഞുകൊണ്ട് ആളുകൾ രണ്ടുപക്ഷം തിരിഞ്ഞിരിക്കുന്നു. എന്നാൽ എല്ലാ തീരുമാനങ്ങളെയും നിയന്ത്രിക്കാൻ കെല്പുള്ള ശക്തികൾ ചേരിതിരിഞ്ഞു കാത്തിരിപ്പുണ്ട്. ഇത് നന്മയും തിന്മയും തമ്മിലുള്ള പോരാട്ടമല്ല, തിന്മയും തിന്മയും തമ്മിലുള്ള പോരാട്ടമാണ്. രക്തച്ചൊരിച്ചിലും വൈരാഗ്യബുദ്ധിയും അധികാരഭ്രമവും അത്യാഗ്രഹവും ബുദ്ധിയെ ഭരിക്കാൻ തുടങ്ങുമ്പോൾ ലോകത്തെ അന്ധകാരം ഭരിക്കാൻ ആരംഭിക്കുന്നു.

സുപരിചിതമല്ലാത്ത അന്തരീക്ഷവും വ്യത്യസ്ത ലോകങ്ങളും സ്രൃഷ്ടിച്ചുകൊണ്ട്, വായനക്കാരെ ഭ്രമാത്മകമായ ഒരു സ്വപ്നത്തിലേക്കു നയിക്കുകയാണിവിടെ. പുറമെ കാണുന്നതിനപ്പുറമായി കണ്ണു മൂടിക്കൊണ്ട് അദൃശ്യമായി നമ്മെ ഭരിച്ചുകൊണ്ടിരിക്കുന്ന തിന്മ നിറഞ്ഞ ശക്തികൾ അന്ധകാരം നിറച്ചുകൊണ്ടേയിരിക്കുന്നു. ഒരേ സമയം പല ലോകങ്ങളിലൂടെ സഞ്ചരിച്ചുകൊണ്ട് വായനക്കാരൻ തിരികെയെത്തുന്നത് അവനവന്റെയുള്ളിലെ, കണ്ടെത്താതെ കിടക്കുന്ന ഇരുളിലേക്കാവാം.

ഉദ്യോഗജനകമായ സന്ദർഭങ്ങൾ നിറഞ്ഞ, ത്രില്ലറുകളോട് ആഭിമുഖ്യമുള്ളവർക്ക് തിരഞ്ഞെടുക്കാവുന്ന ഒരു മികച്ച രചനയാണ് അന്ധകാരം മാനവപർവ്വം. ഓരോ പേജിലും ആകാംക്ഷ നിറഞ്ഞ മുഹൂർത്തങ്ങൾ, അവിശ്വസനീയമായ സംഭവങ്ങൾ, തീരെ പ്രതീക്ഷിക്കാത്ത ട്വിസ്റ്റുകൾ, എന്നിവയൊക്കെ ഈ നോവലിന്റെ പ്രത്യേകതകളാണ്.

About the authors

മുബാരിസ് റോഷൻ

Mubaris Roshanകണ്ണൂരിലെ തലശ്ശേരിയിൽ ജനനം. കൊമേഴ്‌സിൽ ബിരുദം, തുടർന്ന് ഫിനാൻഷ്യൽ അഡിമിനിസ്ട്രേഷൻ പൂർത്തിയാക്കി. ബാംഗ്ലൂരിൽ ജോലി ചെയ്തുവരുന്നു.

ഋത്വാ ഗോപിക

Ritwaa Gopikaതൃശ്ശൂർ കൂടപ്പുഴ സ്വദേശി. ദിനേശ്-സിന്ധു ദമ്പതികളുടെ മകൾ. ഫുഡ് സയൻസ് ആൻഡ് ടെക്നോളജിയിൽ ബിരുദാനന്തരബിരുദം. ഡൽഹി യിൽ ഫുഡ് സേഫ്റ്റി-എച്ച്.എസ്.ഇ. എക്‌സിക്യൂട്ടീവ് ഓഫീസറായി ജോലി ചെയ്യുന്നു. സ്‌കൂൾ സാഹിത്യമത്സരങ്ങളിലെ എഴുത്തായിരുന്നു തുടക്കം. ഷ്യൂലി ആദ്യ പുസ്‌തകം.

FAQ

മുബാരിസ് റോഷൻ (Mubaris Roshan), ഋത്വാ ഗോപിക (Ritwaa Gopika) എന്നിവരാണ് അന്ധകാരം മാനവപർവ്വം എന്ന നോവലിന്റെ രചയിതാക്കൾ.

ഇത് ഫാന്റസി, മിസ്റ്ററി, ത്രില്ലർ, അതിഭൗതിക ഘടകങ്ങൾ എന്നിവ സമന്വയിപ്പിച്ച ഒരു സസ്പെൻസ് നോവലാണ്.

അന്ധകാരം നിറഞ്ഞ ഒരു ലോകത്തിന്റെ കേന്ദ്രബിന്ദുവായി ദണ്ഡക കോട്ട പ്രവർത്തിക്കുന്നു. കഥയിലെ പ്രധാന സംഭവവികാസങ്ങൾ ഈ പശ്ചാത്തലവുമായി ബന്ധപ്പെട്ടാണ് മുന്നേറുന്നത്.

വിപുലമായ കഥാലോകവും ആഴമുള്ള കഥാപാത്രങ്ങളും രഹസ്യങ്ങൾ നിറഞ്ഞ ആഖ്യാനവും ഇഷ്ടപ്പെടുന്ന വായനക്കാർക്ക് ഈ നോവൽ ഏറെ ആസ്വാദ്യകരമായിരിക്കും.

സമാന്തര ലോകങ്ങൾ, ക്ഷേത്രരഹസ്യങ്ങൾ, അതിഭൗതിക ശക്തികൾ, അപ്രതീക്ഷിത ട്വിസ്റ്റുകൾ എന്നിവയെ ഒരുമിച്ച് ചേർത്ത് വായനക്കാരെ ആകാംക്ഷയുടെ ലോകത്തേക്ക് നയിക്കുന്നതാണ് ഇതിന്റെ പ്രത്യേകത.

രഹസ്യങ്ങൾ, ദുരൂഹതകൾ, അതിഭൗതിക സംഭവങ്ങൾ, സമാന്തര ലോകങ്ങൾ, അപ്രതീക്ഷിത വഴിത്തിരിവുകൾ എന്നിവ നിറഞ്ഞ ഒരു വ്യത്യസ്ത വായനാനുഭവം ഈ നോവൽ സമ്മാനിക്കുന്നു.

ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിലെ ബി നിലവറയും അസമിലെ ഉമാനന്ദ ക്ഷേത്രവുമായി ബന്ധപ്പെട്ട ദുരൂഹ ബന്ധങ്ങളുമാണ് കഥയുടെ കേന്ദ്രരഹസ്യം.

Comments are closed.