DCBOOKS
Malayalam News Literature Website

നിൻ അനുരാഗമിതെൻ സിരയിൽ (Nin Anuragamithen Sirayil)

Nin Anuragamithen Sirayil By Vijay Nair

Book Details

Author : Vijay Nair
Category : Novel
ISBN : 9789376911998
Published Year : 2026
Publisher : Sedora
Pages : 156
Language : Malayalam

About the Book

നിൻ അനുരാഗമിതെൻ സിരയിൽ പുസ്തകത്തെ കുറിച്ച്

ഗോപി കൃഷ്ണൻ, ഇഷ എന്നിവരുടെ പ്രണയമാണ് ഈ നോവലിന്റെ പ്രമേയം. നേവിയിൽ ഉദ്യോഗസ്ഥനായ ഗോപി കൃഷ്ണനും ഡോക്ടറായ ഇഷയും ഒരു യാത്രയിൽ ആകസ്മികമായി കണ്ടുമുട്ടുന്നു. ആദ്യ കാഴ്ചയിൽതന്നെ അനുരാഗബദ്ധരാകുന്ന ഗോപിയുടെയും ഇഷയുടെയും ബന്ധം വളരുകയും അവർ വിവാഹിതരാവുകയും ചെയ്യുന്നു. എന്നാൽ അവരുടെ ബന്ധത്തിൽ കരിനിഴൽ വീഴ്ത്തിക്കൊണ്ട് അഞ്ജലി റാണ കടന്നുവരുന്നു. തുടർന്ന് ഗോപിയുടെയും ഇഷയുടെയും ബന്ധം ഉലയുകയും ഇഷയുടെ ജീവിതത്തിന്റെ ഉള്ളറകളിലേക്ക് കഥ നീങ്ങുകയും ചെയ്യുന്നു.

പുസ്തകത്തിൻ്റെ പ്രധാന വിഷയങ്ങൾ

ലെഫ്റ്റനന്റ് കമാൻഡർ ഗോപി കൃഷ്ണന്റെയും ഡോക്ടർ ഇഷയുടെയും മനോഹരമായ പ്രണയകഥ. പ്രണയം സ്വന്തമാക്കിയതിനുശേഷമുള്ള ജീവിതത്തിന്റെ പരുക്കൻ യാഥാർത്ഥ്യങ്ങളിലൂടെ കടന്നുപോകുന്നവർ, പ്രണയാനന്തരമെടുക്കുന്ന ഓരോ തീരുമാനവും ജീവിതഗതിയെ എങ്ങനെ സ്വാധീനിക്കുമെന്ന് ഈ നോവൽ പറഞ്ഞുവയ്ക്കുന്നു. വളരെ ആകസ്മികമായി ഒരു ട്രെയിൻ യാത്രയിൽ കണ്ടുമുട്ടുന്ന ഗോപി കൃഷ്ണനും ഇഷയും പ്രണയത്തിലാവുന്നു, തുടർന്ന് വിവാഹിതരാവുകയും സന്തോഷം നിറഞ്ഞ ഒരു ദാമ്പത്യജീവിതം നയിക്കുകയും ചെയ്യുന്നു. എന്നാൽ അവരുടെ ജീവിതത്തിൽ അഞ്ജലി എന്ന ഗോപിയുടെ സഹപ്രവർത്തകയുടെ സാന്നിധ്യം പ്രശ്നങ്ങൾ സൃഷ്ടിക്കാൻ ആരംഭിക്കുന്നു. പിന്നീട് നിരവധി അവിചാരിത സംഭവങ്ങളിലൂടെ നോവൽ കടന്നുപോകുന്നു.

പ്രണയവും വിരഹവും മനുഷ്യബന്ധങ്ങളുടെ സങ്കീർണ്ണതകളും ചർച്ച ചെയ്യുന്ന നോവൽ രാജ്യത്താകമാനം പടർന്നുപിടിച്ചിരിക്കുന്ന ഭിക്ഷാടനമാഭിയയുടെ പ്രവർത്തനങ്ങളെക്കുറിച്ചും പ്രതിപാദിക്കുന്നുണ്ട്. തിന്മ നിറഞ്ഞ ലോകമാണെങ്കിലും നന്മയുടെ അദൃശ്യമായ ചങ്ങലക്കണ്ണികൾ നമ്മിലൂടെ ചേർത്തുവയ്ക്കപ്പെടുന്നുണ്ടെന്ന് തെളിയിക്കുന്ന കൃതിയാണ് ‘നിൻ അനുരാഗമിതെൻ സിരയിൽ.’

പ്രണയം പ്രധാന ആശയമായി നോവലിൽ വർത്തിക്കുമ്പോഴും മറ്റു നിരവധി പ്രശ്നങ്ങളിലൂടെ ഈ നോവൽ കടന്നുപോകുന്നു. രണ്ടുപേർ തമ്മിലുള്ള സ്നേഹം നിലനിൽക്കണമെങ്കിൽ ഒരാളുടെ മാത്രം പരിശ്രമം മാത്രം മതിയാകില്ലെന്നും നിരന്തരമായ ആത്മപരിശോധനയും പരിഗണനയും പരസ്പരം മനസ്സിലാക്കാനുള്ള മനസ്സും ഇരുവർക്കും ആവശ്യമാണെന്നും ഊട്ടിയുറപ്പിക്കുന്നു.

വളരെ ലളിതമായ ഭാഷയിൽ, എന്നാൽ ആഴത്തിൽ സംവദിക്കുന്ന ആഖ്യാനശൈലിയാണ് നോവൽ പിന്തുടരുന്നത്. വായനക്കാരന് സ്വന്തമായി ചിന്തിക്കാനും അഭിപ്രായങ്ങൾ രൂപീകരിക്കാനുമുള്ള ഇടം എഴുത്തുകാരൻ നല്കുന്നുണ്ട്.

റൊമാൻസ് ഫിക്ഷൻ ഇഷ്ടപ്പെടുന്നവർ, കുടുംബ ബന്ധങ്ങളെ നെഞ്ചോടു ചേർക്കുന്നവർ, ഒറ്റയിരുപ്പിൽ വായിച്ചുതീർക്കാൻ ഇഷ്ടപ്പെടുന്നവർ – ഈ വിഭാഗങ്ങളിൽ ഉൾപ്പെടുന്ന വായനക്കാർക്ക് അനുയോജ്യമായ നോവലാണ് ‘നിൻ അനുരാഗമിതെൻ സിരയിൽ.’

About author

ആരാണ് വിജയ് നായർ (Vijay Nair)?

Vijay Nairപാലക്കാട് സ്വദേശിയായ വിജയ് നായർ 5 കൃതികൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. നാവികസേനയിൽ ഉദ്യോഗസ്ഥനായിരുന്നു. Half Way in Love (നോവൽ), You Are My True North (നോവൽ), ചില കള്ളങ്ങൾ നല്ലതാണ് (കവിതാസമാഹാരം), മിഷൻ മായങ്ക് (നോവൽ), Anahita (നോവൽ) എന്നീ കൃതികൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. You Are My True North എന്ന നോവലിന് 2024 ലെ കാക്കനാടൻ കഥ ഉത്സവം അവാർഡ് ലഭിച്ചു.

FAQ

വിജയ് നായർ (Vijay Nair) ആണ് നിൻ അനുരാഗമിതെൻ സിരയിൽ എന്ന പ്രണയനോവലിന്റെ രചയിതാവ്.

ഗോപി കൃഷ്ണന്റെയും ഇഷയുടെയും പ്രണയവും വിവാഹാനന്തര ജീവിതത്തിലെ വെല്ലുവിളികളും മനുഷ്യബന്ധങ്ങളുടെ സങ്കീർണ്ണതകളുമാണ് നോവലിന്റെ പ്രധാന പ്രമേയം.

ഒരു ട്രെയിൻ യാത്രയിൽ ആകസ്മികമായി കണ്ടുമുട്ടിയ ഇരുവരും ആദ്യകാഴ്ചയിൽ തന്നെ പ്രണയത്തിലാവുകയും പിന്നീട് വിവാഹിതരാവുകയും ചെയ്യുന്നു.

അല്ല. പ്രണയത്തിനൊപ്പം കുടുംബബന്ധങ്ങൾ, ദാമ്പത്യജീവിതം, ആത്മപരിശോധന, വിശ്വാസം, സാമൂഹിക പ്രശ്നങ്ങൾ എന്നിവയും നോവൽ ചർച്ച ചെയ്യുന്നു.

പ്രണയം സ്വന്തമാക്കിയശേഷമുള്ള ജീവിതത്തിലെ യാഥാർത്ഥ്യങ്ങളും ബന്ധങ്ങൾ നിലനിർത്താൻ ആവശ്യമായ പരസ്പര മനസ്സിലാക്കലും ആത്മാർത്ഥതയും ആഴത്തിൽ അവതരിപ്പിക്കുന്നതാണ് ഈ നോവലിന്റെ പ്രത്യേകത.

റൊമാൻസ് ഫിക്ഷൻ ഇഷ്ടപ്പെടുന്നവർക്കും കുടുംബബന്ധങ്ങളുടെ ആഴം മനസ്സിലാക്കാൻ ആഗ്രഹിക്കുന്നവർക്കും ഒറ്റയിരുപ്പിൽ വായിച്ചുതീർക്കാവുന്ന ഹൃദയസ്പർശിയായ നോവലുകൾ ഇഷ്ടപ്പെടുന്നവർക്കും ഈ പുസ്തകം അനുയോജ്യമാണ്.

Comments are closed.