Book Details
Book : Pornstar
Author : Laser Shine
Category : Story
ISBN : 9789376916535
Published Year : 2026
Publisher : DC Books
Number of pages : 106
Language : Malayalam
About the Book
പോൺ സ്റ്റാർ പുസ്തകത്തെ കുറിച്ച്
പോൺ സ്റ്റാർ, കിളികളുടെ സംസ്ഥാന സമ്മേളനം, വീട്ടിലെ സ്ത്രീ, ചുണ്ടുകൾ കുടിക്കുന്നു, ബ്ലൌസ്, സൈഡ് സീറ്റ്, അല്ല അതിലിപ്പൊ എന്താ തെറ്റ് എന്നിങ്ങനെ 7 ചെറുകഥകളുടെ സമാഹാരമാണ് പോൺ സ്റ്റാർ.
പുസ്തകത്തിൻ്റെ പ്രധാന വിഷയങ്ങൾ
അധികമാരും തുറന്നെഴുതാത്ത ലൈംഗികകാര്യങ്ങളെ അറപ്പോ ഭയമോ കൂടാതെ ആവിഷ്കരിക്കുന്ന രചനകളാണ് പോൺ സ്റ്റാർ എന്ന സമാഹാരത്തിലേറെയും. നിത്യജീവിതത്തിൽ അനുഭവവേദ്യമെങ്കിലും അതൊന്നും ആരും സാഹിത്യരചനകളിലാവിഷ്കരിക്കാറില്ല. പൊതു സമൂഹം കുറേക്കൂടി പിന്തിരിപ്പനും യാഥാസ്ഥിതികവുമാകുന്നു എന്ന ഈ സമീപകാലത്ത് വന്നു ചേർന്ന വിശേഷണംകൊണ്ടാണത്. എന്നാൽ അതൊന്നും ഒരെഴുത്തുകാരനെന്ന നിലയിൽ ലാസർ ഷൈൻ ഗൌനിക്കുന്നതേയില്ല.
മലയാള ചെറുകഥയിൽ അടുത്തകാലത്തുകണ്ട നിർഭയമായ എഴുത്തിൻ്റെ ഇടപെടലാണ് പോൺ സ്റ്റാർ എന്ന സമാഹാരം.
About author
ആരാണ് ലാസർ ഷൈൻ (Laser Shine)?
കൂ, ഡ്രൈവിങ് സ്കൂൾ എന്നിവയാണ് ലാസർ ഷൈനിൻ്റെ മറ്റ് കൃതികൾ. ചലച്ചിത്ര രംഗവുമായി ബന്ധപ്പെട്ട് എറണാകുളത്ത് പ്രവർത്തിക്കുന്ന ലാസർ ഷൈൻ ആലപ്പുഴ ജില്ലയിലെ തൈക്കാട്ടുശ്ശേരിക്കടുത്ത ഒളവെയ്പിൽ താമസിക്കുന്നു. പങ്കാളി അഡ്വക്കേറ്റ് മായാ കൃഷ്ണൻ.
FAQ
ലാസർ ഷൈൻ മറ്റ് കഥാകാരന്മാരിൽനിന്ന് വ്യത്യസ്തനാകുന്നത് എങ്ങിനെയെല്ലാമാണ് ?
പൊതു സമൂഹം കുറേക്കൂടി പിന്തിരിപ്പനും യാഥാസ്ഥിതികവുമാകുന്നു എന്ന വിശേഷണം പൊളിച്ചുകളയുന്ന കഥകളെഴുതാൻ തുടങ്ങി എന്നിടത്താണ് സമകാലികരായ മറ്റ് യുവ എഴുത്തുകാരിൽനിന്ന് ലാസർ ഷൈൻ വേറിട്ടു നിൽക്കുന്നത്.
എന്താണ് പോൺ സ്റ്റാർ പുസ്തകം?
ലാസർ ഷൈൻ രചിച്ച 7 ചെറുകഥകളുടെ സമാഹാരമാണ് പോൺ സ്റ്റാർ. സമകാലിക ജീവിതം, ലൈംഗികത, സാമൂഹിക ധാരണകൾ, വ്യക്തിസ്വാതന്ത്ര്യം തുടങ്ങിയ വിഷയങ്ങളെ തുറന്നും ധീരമായും അവതരിപ്പിക്കുന്ന കഥകളാണ് ഇതിലുള്ളത്.
പോൺ സ്റ്റാർ പുസ്തകത്തിലെ കഥകൾ ഏതൊക്കെയാണ്?
പോൺ സ്റ്റാർ, കിളികളുടെ സംസ്ഥാന സമ്മേളനം, വീട്ടിലെ സ്ത്രീ, ചുണ്ടുകൾ കുടിക്കുന്നു, ബ്ലൗസ്, സൈഡ് സീറ്റ്, അല്ല അതിലിപ്പൊ എന്താ തെറ്റ് എന്നീ ഏഴ് കഥകളാണ് ഈ സമാഹാരത്തിലുള്ളത്.
ഈ പുസ്തകത്തിന്റെ പ്രധാന പ്രമേയം എന്താണ്?
സമൂഹത്തിൽ പലപ്പോഴും തുറന്നു ചർച്ച ചെയ്യപ്പെടാത്ത ലൈംഗികത, മനുഷ്യബന്ധങ്ങൾ, സാമൂഹിക വിലക്കുകൾ, വ്യക്തിപരമായ അനുഭവങ്ങൾ എന്നിവയാണ് പ്രധാന പ്രമേയങ്ങൾ.
ലാസർ ഷൈന്റെ എഴുത്തുശൈലിയുടെ പ്രത്യേകത എന്താണ്?
അറപ്പോ ഭയമോ കൂടാതെ യാഥാർത്ഥ്യ ജീവിതാനുഭവങ്ങളെ നേരിട്ട് അവതരിപ്പിക്കുന്ന നിർഭയമായ എഴുത്തുശൈലിയാണ് ലാസർ ഷൈന്റെ പ്രത്യേകത.
പോൺ സ്റ്റാർ എന്ന പുസ്തകത്തിൻ്റെ വായനക്കാർ ആരാണ് ?
സമകാലിക മലയാള ചെറുകഥകൾ ഇഷ്ടപ്പെടുന്നവർക്കും, സാമൂഹിക വിലക്കുകളെ ചോദ്യം ചെയ്യുന്ന സാഹിത്യരചനകളിൽ താൽപര്യമുള്ളവർക്കും, വ്യത്യസ്തമായ വായനാനുഭവം തേടുന്നവർക്കും ഈ പുസ്തകം അനുയോജ്യമാണ്.
Comments are closed.