Book Details
Book : Adam Nee Evide Aakunnu?
Author : V D Satheesan
Category : Speech
ISBN : 9789376918638
Published Year : 2026
Publisher : DC Books
Number of pages : 200
Language : Malayalam
About the Book
‘ആദം നീ എവിടെ ആകുന്നു?‘ പുസ്തകത്തെ കുറിച്ച്
കോൺഗ്രസ് രാഷ്ട്രീയത്തിലെ പ്രമുഖ നേതാവും പ്രതിപക്ഷനേതാവുമായ വി.ഡി. സതീശൻ തൻ്റെ രാഷ്ട്രീയജീവിതത്തിൽ നിർണ്ണായക സ്വാധീനംചെലുത്തിയ ഗ്രന്ഥമായാണ് ബൈബിളിനെ വിശേഷിപ്പിച്ചിട്ടുള്ളത്. അത് അന്വർത്ഥമാക്കുന്ന 32 പ്രസംഗങ്ങളാണ് ആദം നീ എവിടെ ആകുന്നു എന്ന പുസ്തകത്തിലുള്ളത്. വിവിധ കൃസ്ത്യൻ വിഭാഗങ്ങളിലുള്ളവരെ അഭിസംബോധനചെയ്തുകൊണ്ട് നടത്തിയ പ്രസംഗങ്ങൾ.
പുസ്തകത്തിൻ്റെ പ്രധാന വിഷയങ്ങൾ
പ്രതിപക്ഷനേതാവായ വി.ഡി. സതീശൻ ഒരു രാഷ്ട്രീയ പ്രവർത്തകൻ എന്നതിലുപരി തന്നെ സ്വാധീനിക്കുകയും വഴികാട്ടുകയുംചെയ്ത ക്രിസ്തുദർശനത്തിലുള്ള വെളിച്ചം പങ്കുവെയ്ക്കുന്നതാണ് ആദം നീ എവിടെ ആകുന്നു എന്ന പുസ്തകം.
വിവിധ ക്രിസ്ത്യൻ സംഘടനകളുടെ കൺവെൻഷനുകളിലും വിവിധ ദേവാലയങ്ങളുടെ സവിശേഷ ചടങ്ങുകളിലും സംബന്ധിച്ചുകൊണ്ടു നടത്തിയ പ്രസംഗങ്ങളാണ് ഉള്ളടക്കം.
നിൻ്റ രാജ്യം വരേണമേ, ഏബ്രഹാം മാർത്തോമ്മയും സ്വാതന്ത്ര്യസമരവും, യുവതയെ കൊല്ലുന്ന ലഹരി, യേശുവിലേക്ക് നോക്കുക, കുടുംബത്തിലേക്ക് മടങ്ങുക, ക്രിസ്തുവിൽ നിർമ്മലരാകുക, പ്രാർത്ഥിക്കാനുള്ള അവകാശം, ആരാണ് നിങ്ങളുടെ സഹോദരനും സഹോദരിയും, എനിക്ക് മനസ്സുണ്ട് നീശുദ്ധമാകുക, മലയാളിയെ വെളിച്ചത്തിലേക്ക് നയിച്ച ബെഞ്ചമിൻ ബെയ് ലി, പേരു ചൊല്ലി വിളിക്കുന്ന ദൈവം…തുടങ്ങി 32 പ്രസംഗങ്ങളാണ് ആദം നീ എവിടെ ആകുന്നു? എന്ന പുസ്തകത്തിലുള്ളത്.
തെരഞ്ഞെടുക്കപ്പെട്ട സുവിശേഷ പ്രസംഗങ്ങളാണ് ഇവയെല്ലാമെന്ന് അവതാരികയിൽ മഹാത്മാഗാന്ധി സർവ്വകലാശാല മുൻ വൈസ് ചാൻസലർ ഡോ. സിറിയക് തോമസ് പ്രശംസിക്കുന്നു.
About author
ആരാണ് വി ഡി സതീശൻ (V D Satheesan)?
മാരാമൺ കൺവെൻഷൻ, വിവിധ ക്രിസ്ത്യൻ സംഘടകൾ നടത്തിയ പൊതു പരിപാടികൾ, അഭിവന്ദ്യരായ പിതാക്കന്മാരുടെ സ്ഥാനാരോഹണ- യാത്രയയ്പ്പു ചടങ്ങുകൾ, ദേവാലയ വാർഷികപരിപാടികൾ തുടങ്ങിവയിലൊക്കെ പങ്കെടുത്തുകൊണ്ടു നടത്തിയ പ്രസംഗങ്ങളാണ് എല്ലാം. മാനവികതയിലും മതേതരമൂല്യങ്ങളിലും നിലയുറപ്പിച്ചുകൊണ്ട് വളരെ ലളിതമായും സംക്ഷിപ്തമായും ബൈബിൾദർശനങ്ങൾ വിശകലനം ചെയ്യുന്നു എന്നത് ആദം നീ എവിടെ ആകുന്നു? എന്ന പുസ്തകത്തിൻ്റെ എടുത്തുപറയേണ്ട ഒരു പ്രത്യേകതയാണ്.
FAQ
‘ആദം നീ എവിടെ ആകുന്നു?’ ആരുടെ പുസ്തകമാണ്?
ആദം നീ എവിടെ ആകുന്നു? എന്ന പുസ്തകം കേരളത്തിലെ പ്രമുഖ കോൺഗ്രസ് നേതാവ് വി.ഡി. സതീശൻ രചിച്ചതാണ്.
‘ആദം നീ എവിടെ ആകുന്നു?‘ എന്ന പുസ്തകത്തിൻ്റെ വായനക്കാർ ആരാണ് ?
പ്രതിപക്ഷ നേതാവെന്ന നിലയിൽ രാഷ്ട്രീയക്കാരുടെ ഇടയിൽ സുസമ്മതനാണ് വി ഡി സതീശൻ. അതുകൊണ്ട്തന്നെ കോൺഗ്രസ്സുകാരും മറ്റ് ഇതര രാഷ്ട്രീയപ്രവർത്തകരും പൊതുവായനക്കാരും രാഷ്ട്രീയ വിദ്യാർത്ഥികളും ഈ പുസ്തകം സ്വീകരിക്കും.
‘ആദം നീ എവിടെ ആകുന്നു?’ എന്ന പുസ്തകത്തിൻ്റെ പ്രധാന വിഷയം എന്താണ്?
ബൈബിൾ സന്ദേശങ്ങൾ, ക്രിസ്തീയ ദർശനം, ആത്മീയ മൂല്യങ്ങൾ, സാമൂഹിക ഉത്തരവാദിത്വം എന്നിവയെ ആസ്പദമാക്കിയ 32 പ്രസംഗങ്ങളുടെ സമാഹാരമാണ് ഈ പുസ്തകം.
‘ആദം നീ എവിടെ ആകുന്നു?’ എന്ന പുസ്തകത്തിൻ്റെ പ്രധാന സന്ദേശം എന്താണ്?
ആത്മപരിശോധന, വിശ്വാസം, മാനവികത, കുടുംബമൂല്യങ്ങൾ, സമൂഹത്തോടുള്ള ഉത്തരവാദിത്വം എന്നിവയെ ജീവിതത്തിൽ പ്രാവർത്തികമാക്കാനുള്ള സന്ദേശമാണ് പുസ്തകം മുന്നോട്ടുവയ്ക്കുന്നത്.
Comments are closed.