DCBOOKS
Malayalam News Literature Website

മിസ്റ്റി (Misty)

Misty By Sreeni Elayur

Book Details

Book : Misty
Author : Sreeni Elayur
Category : Novel
ISBN : 9789370989795
Published Year : 2026
Publisher : Sedora
Number of pages : 180
Language : Malayalam

About the Book

മിസ്റ്റി പുസ്തകത്തെ കുറിച്ച്

സമാനമായ സാഹചര്യങ്ങളിൽ ചിലർ മരണപ്പെടുന്നു. മരണസമയത്ത് അവരുടെയെല്ലാം മുഖം ഭയന്ന് വിറച്ചതുപോലെയുണ്ടായിരുന്നെന്ന പോസ്റ്റ് മോർട്ടം റിപ്പോർട്ടിൽനിന്നാണ് പോലീസ് ആ അസ്വാഭാവികമരണങ്ങളുടെ അന്വേഷണം ആരംഭിക്കുന്നത്. അന്വേഷണം ചെന്നെത്തുന്നതാകട്ടെ വർഷങ്ങൾക്കുമുൻപ് പോലീസ് മന:പൂർവ്വം രേഖപ്പെടുത്താതെ പോയ ആ ക്രൂരതയിലേക്കാണ്. അന്വേഷണത്തിന് അരക്കിട്ടുറപ്പിക്കുന്നത് അമർനാഥ് എന്ന പത്രപ്രവർത്തകൻ്റെ ചില കണ്ടെത്തലുകളും. അന്ധവിശ്വാസങ്ങൾക്കും അനാചാരങ്ങൾക്കും മീതെയാണ് നീതിബോധം എന്ന് പറഞ്ഞുവെയ്ക്കാനും ഈ കൃതി ശ്രമിക്കുന്നു.

പുസ്തകത്തിൻ്റെ പ്രധാന വിഷയങ്ങൾ

കേരളത്തിൻ്റെ രാഷ്ട്രീയ, സാമൂഹ്യചരിത്രത്തിൻ്റെ ഒരു പുനർവായനയാണ് കുറ്റാന്വേഷണരൂപത്തിൽ മിസ്‌റ്റി എന്ന നോവലിൽ ശ്രീനി ഇളയൂർ അവതരിപ്പിക്കാൻ ശ്രമിച്ചിട്ടുള്ളത്. കേരള രാഷ്ട്രീയ സാമൂഹ്യചരിത്രത്തിലെ ഇരുണ്ട കാലഘട്ടത്തെ ഓർമ്മപ്പെടുത്താനുള്ള ശ്രമമായി ഈ നോവലിനെ കാണാം.

നഗരത്തിൽ നടന്ന ചില ദുരൂഹമരണങ്ങളുടെ പൊരുളന്വേഷിച്ച് ഇറങ്ങിത്തിരിക്കുന്ന അന്വേഷണോദ്യോഗസ്ഥർ എത്തിപ്പെടുന്നത് വർഷങ്ങൾക്കുമുൻപ് നടന്നതും രേഖപ്പെടുത്താത്തതുമായ ചില ദുരന്ത സംഭവങ്ങളിലേക്കായിരുന്നു. മരണങ്ങളുടെ ചുരുളുകൾ ആണ്ടു കിടക്കുന്നത് വർഷങ്ങൾക്കുമുൻപ് രാഷ്ട്രീയാധികാരത്തിൻ്റെ പിൻബലത്തിൽ ഒരു ജനസമൂഹം നേരിടേണ്ടിവന്ന ഭരണകൂട ഭീകരതയായിരുന്നുവെന്ന് അവർ തിരിച്ചറിയുന്നു.

ഒരു ജനതയുടെ വിമോചന സ്വപ്നങ്ങളെ എന്നന്നേക്കുമായി ഇല്ലാതാക്കിയവരോടുമുള്ള പക വർഷങ്ങൾക്കിപ്പുറം കുറ്റവാളികൾക്കുനേരെ പേമാരി പോലെ പെയ്തിറങ്ങുമ്പോൾ അന്വേഷണോദ്യോഗസ്ഥർക്ക് പകച്ചുനിൽക്കാനേ കഴിയുന്നുളളൂ.

കുറ്റവാളിയെ കണ്ടെത്താനുള്ള കേരളാ പോലീസിൻ്റെ ചടുലമായ അന്വേഷണം അവസാനം വരെ ആകാംക്ഷയും ഉദ്വേഗവും സമ്മാനിച്ചുകൊണ്ട് വായനക്കാരെ പിടിച്ചിരുത്തുന്ന സസ്‌പെൻസ് ത്രില്ലറായാണ് മിസ്റ്റിയെ അവതരിപ്പിച്ചിട്ടുളത്.

ഭാഷാ മികവും വായനാസുഖവും ഈ കൃതിയ്ക്ക് അവകാശപ്പെടാം. അടിയന്തരാവസ്ഥ കാലത്തെ ചില മനുഷ്യരുടെ ജീവിതവും ഈ കൃതി കോറിയിടുന്നതോടെ മിസ്റ്ററി ത്രില്ലര്‍ എന്ന വിഭാഗത്തിലാണെങ്കിലും ജാതിയും വര്‍ഗ്ഗവും ഇഴപിരിഞ്ഞു കിടക്കുന്ന രാഷ്ട്രീയവും സംസാരിക്കുന്നു.

About author

ആരാണ് ശ്രീനി ഇളയൂർ (Sreeni Elayur)?

മലപ്പുറം ജില്ലയിലെ മഞ്ചേരിക്കടുത്തുള്ള ഇളയൂരിൽ 1963 ൽ ജനനം. സർക്കാർ സർവ്വീസിൽ ജലസേചനവകുപ്പ് ജീവനക്കാരനായിരുന്നു. ബത്തേരിയിലെ കാവേരി പ്രോജക്ട് ഡിവിഷനിൽ എക്സിക്യൂട്ടീവ് എൻജിനീയറായിരിക്കെ സർവ്വീസിൽനിന്ന് വിരമിച്ചു. അപ്രതീക്ഷിതം, ബൂമറാംഗ്, പകച്ചുരുൾ, അനുഗാമി, മെമ്മറി ഫയൽസ്, പത്മരാഗമാളിക എന്നിവ കൃതികളാണ്.

FAQ

മിസ്റ്റി എന്ന പുസ്തകത്തിൻ്റെ രചയിതാവ് ആര്?

മിസ്റ്റി എന്ന നോവലിൻ്റെ രചയിതാവ് ശ്രീനി ഇളയൂർ ആണ്.

മിസ്റ്റി ഏത് വിഭാഗത്തിൽപ്പെടുന്ന പുസ്തകമാണ്?

മിസ്റ്റി ഒരു സസ്‌പെൻസ് ത്രില്ലർ, കുറ്റാന്വേഷണ നോവൽ, സാമൂഹ്യ-രാഷ്ട്രീയ പശ്ചാത്തലമുള്ള മിസ്റ്ററി കൃതി എന്നിവയുടെ സവിശേഷതകൾ ഉൾക്കൊള്ളുന്ന നോവലാണ്.

മിസ്റ്റി എന്ന നോവലിൻ്റെ പ്രമേയം എന്താണ്?

ദുരൂഹ സാഹചര്യങ്ങളിൽ നടക്കുന്ന മരണങ്ങളുടെ അന്വേഷണം വർഷങ്ങൾക്കുമുമ്പ് മറച്ചുവെച്ച ഒരു ക്രൂര സംഭവത്തിലേക്ക് എത്തിച്ചേരുന്നതാണ് നോവലിൻ്റെ പ്രധാന പ്രമേയം.

മിസ്റ്റിയിലെ അന്വേഷണം എങ്ങനെയാണ് ആരംഭിക്കുന്നത്?

മരണപ്പെട്ടവരുടെ മുഖങ്ങളിൽ ഭയത്തിൻ്റെ അടയാളങ്ങൾ കണ്ടെത്തിയ പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിനെ തുടർന്നാണ് പോലീസ് അന്വേഷണം ആരംഭിക്കുന്നത്.

മിസ്റ്റി സാമൂഹിക വിഷയങ്ങൾ ചർച്ച ചെയ്യുന്നുണ്ടോ?

ഉണ്ട്. ജാതി, വർഗ്ഗം, രാഷ്ട്രീയ അധികാരം, ഭരണകൂട ഭീകരത, നീതിബോധം തുടങ്ങിയ വിഷയങ്ങൾ നോവലിൽ ചർച്ച ചെയ്യപ്പെടുന്നു.

മിസ്റ്റി എന്ന പുസ്തകത്തിൻ്റെ പ്രധാന സന്ദേശം എന്താണ്?

അന്ധവിശ്വാസങ്ങളെയും അനാചാരങ്ങളെയും അതിജീവിച്ച് നീതിയും സത്യവും വിജയിക്കണമെന്ന ആശയമാണ് നോവൽ മുന്നോട്ടുവയ്ക്കുന്നത്.

മിസ്റ്റിക്ക് ഏതെങ്കിലും പുരസ്‌കാര നേട്ടമുണ്ടോ?

ഉണ്ട്. സെഡോറ നോവൽ മത്സരം 2025-ൽ മൂന്നാം സ്ഥാനം നേടിയ കൃതിയാണ് മിസ്റ്റി.

മിസ്റ്റി എന്ന പുസ്തകത്തിൻ്റെ വായനക്കാർ ആരാണ് ?

സസ്‌പെൻസ് ത്രില്ലറുകളും കുറ്റാന്വേഷണ നോവലുകളും ഇഷ്ടപ്പെടുന്നവർക്കും സാമൂഹിക-രാഷ്ട്രീയ വിഷയങ്ങളിൽ താൽപര്യമുള്ള വായനക്കാർക്കും ഈ പുസ്തകം അനുയോജ്യമാണ്.

Comments are closed.