Book Details
Book : Don Quixote – Malayalam
Author : Miguel De Cervantes
Type : Translation
Category : Novel
ISBN : 9789370984905
Published Year : 2026
Publisher : DC Books
Number of pages : 1504
Language : Malayalam
About the Book
ഡോൺ ക്വിക്സോട്ട് പുസ്തകത്തെ കുറിച്ച്
ഡോൺ ക്വിക്സോട്ടിൻ്റെ നിരവധി വിവർത്തനങ്ങൾ ഇംഗ്ലിഷിൽ വളരെക്കാലം മുമ്പേ ലഭ്യമായിട്ടുണ്ടെങ്കിലും പ്രശസ്ത വിവർത്തക എഡിത്ത് ഗ്രോസ്മാൻ 2003-ൽ വിൻ്റേജ് എഡിഷനായി പുറത്തിറക്കിയ പതിപ്പാണ് ഏറ്റവും മികച്ചതെന്ന് അഗീകരിച്ചിട്ടുള്ളതാണ്. ആ ഇംഗ്ലിഷ് പതിപ്പാണ് ഈ വിവർത്തനത്തിന് ആധാരം.
പുസ്തകത്തിൻ്റെ പ്രധാന വിഷയങ്ങൾ
നൂറ്റാണ്ടുകളായി അനുവാചകരെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്യുന്ന വിശ്വപ്രസിദ്ധമായ ഒരു കൃതിയാണ് ഡോൺ ക്വിക്സോട്ട്.
16-ാം ശതകത്തിലെ യൂറോപ്യൻ രാജ്യങ്ങളിൽ യോദ്ധാക്കളുടെ ധീരസാഹസകൃത്യങ്ങൾ ചിത്രീകരിക്കുന്ന കൃതികളെ അതിരൂക്ഷമായി പരിഹസിക്കുന്ന ഈ നോവൽ നവോത്ഥാനകാലഘട്ടത്തിലെ സ്പാനിഷ് ജീവിതത്തിന്റെ പ്രതിഫലനം കൂടിയാണ്. ലോകസാഹിത്യത്തിന്റെ ഉന്നതമായ പാരമ്പര്യത്തിന്റെയും യശ്ശസ്സിന്റെയും ഗിരിശൃംഗത്തിലാണ് ഡോൺ ക്വിക്സോട്ടിന്റെ സ്ഥാനം. അത് കാലാതിവർത്തിയായി തുടരുകതന്നെ ചെയ്യും.
1605 ജനുവരി 16 ന് സ്പെയിനിൽ ആദ്യ എഡിഷൻ പുറത്തിറങ്ങി. 2003-ൽ പ്രസിദ്ധീകരിച്ച ഇംഗ്ലിഷ് വിവർത്തനത്തെ അവലംബിച്ച് തയ്യാറാക്കിയ മലയാളവിവർത്തനമാണിത്. ഈ നോവൽ ലോകമെമ്പാടും വിവിധ ഭാഷകളിലായി 50 കോടിയിലധികം കോപ്പികൾ വിറ്റഴിക്കപ്പെട്ടതായി വിശ്വസിക്കപ്പെടുന്നു.
ഭാഷയിൽ ഇദംപ്രഥമമായി വരുന്ന ഡോൺ ക്വിക്സോട്ടിന്റെ സമ്പൂർണ്ണ വിവർത്തനം.
About author
ആരാണ് മിഗുവൽ ഡി. സെർവാൻറിസ് (Miguel De Cervantes)?
ഒരു സ്പാനിഷ് നോവലിസ്റ്റും കവിയും നാടകകൃത്തുമായിരുന്നു ഡോൺ മിഗ്വെൽ ഡി സെർവാന്റസ് (സെപ്റ്റംബർ, 1547 – ഏപ്രിൽ, 1616)[8] .
സ്പാനിഷ് സാഹിത്യത്തിലെ ഏറ്റവും പ്രധാനപ്പെട്ട സാഹിത്യകാരന്മാരിലൊരാളായിരുന്നു.
സ്പെയിനിന്റെ ദ് സിഗ്ലോ ദെ ഓറോ എന്നറിയപ്പെടുന്ന 15-ആം നൂറ്റാണ്ടിലെ സാംസ്കാരിക വിപ്ലവത്തിന്റെ നായകനായിരുന്നു സെർവാന്റെസ്. അദ്ദേഹത്തിന്റെ ഏറ്റവും പ്രശസ്തമായ പുസ്തകം ഡോൺ ക്വിക്സോട്ട് ഡെ ലാ മാഞ്ചാ. എന്ന കൃതിയാണ്. 1605-ൽ ജനുവരി 16-ന് ഡോൺ ക്വിക്സോട്ടിൻ്റെ ഒന്നാം വാല്യവും 1615-ൽ രണ്ടാം വാല്യവും പ്രസിദ്ധീകരിച്ചു. പാശ്ചാത്യ സാഹിത്യത്തിലെ ക്ലാസിക്കുകളിൽ ആദ്യത്തേതായി ഈ കൃതി കരുതപ്പെടുന്നു.
എൽ പ്രിൻസിപ്പെ ദെ ലോസ് ഇൻജെനിയോസ് (ദ് പ്രിൻസ് ഓഫ് വിറ്റ്സ്) എന്ന് അദ്ദേഹം അറിയപ്പെട്ടു.
FAQ
‘ഡോൺ ക്വിക്സോട്ട്’ എന്ന പുസ്തകത്തിന്റെ രചയിതാവ് ആരാണ്?
ഡോൺ ക്വിക്സോട്ട് സ്പാനിഷ് എഴുത്തുകാരനായ Miguel de Cervantes രചിച്ച ലോകസാഹിത്യത്തിലെ ഏറ്റവും പ്രശസ്തമായ നോവലുകളിൽ ഒന്നാണ്.
‘ഡോൺ ക്വിക്സോട്ട്’ എന്തുതരം കൃതിയാണ്?
ഇത് ഒരു ക്ലാസിക് സാഹസിക-ആക്ഷേപഹാസ്യ (satirical) നോവലാണ്. യോദ്ധാക്കളുടെ വീരകൃത്യങ്ങളെ മഹത്വവത്കരിച്ചിരുന്ന മധ്യകാല സാഹിത്യത്തെ പരിഹസിക്കുന്നതോടൊപ്പം മനുഷ്യന്റെ സ്വപ്നങ്ങളെയും യാഥാർത്ഥ്യങ്ങളെയും ആഴത്തിൽ പരിശോധിക്കുന്ന കൃതിയുമാണ്.
ഈ നോവലിന്റെ ചരിത്രപ്രാധാന്യം എന്താണ്?
1605 ജനുവരി 16-ന് സ്പെയിനിൽ ആദ്യഭാഗം പ്രസിദ്ധീകരിക്കപ്പെട്ട ഈ കൃതി ആധുനിക നോവലിന്റെ ആദ്യ മാതൃകകളിലൊന്നായി കണക്കാക്കപ്പെടുന്നു.
ഈ നോവൽ ഏത് കാലഘട്ടത്തെ പ്രതിഫലിപ്പിക്കുന്നു?
നവോത്ഥാനകാല സ്പെയിനിന്റെ സാമൂഹിക ജീവിതം, മൂല്യങ്ങൾ, സംസ്കാരം, സാഹിത്യധാരകൾ എന്നിവയെ നോവൽ പ്രതിഫലിപ്പിക്കുന്നു.
ഡോൺ ക്വിക്സോട്ടിന് ലോക സാഹിത്യത്തിൽ എന്താണ് സ്ഥാനം?
ഡോൺ ക്വിക്സോട്ട് എന്ന ക്ലാസ്സിക് കൃതിയെപ്പറ്റി പറയുകയോ എഴുതുകയോ ചെയ്യാത്ത എഴുത്തുകാർ ലോകസാഹിത്യത്തിൽ കുറവായിരിക്കും. ദസ്തയേവ്സ്കിയും ടോൾസ്റ്റായിയും ബോർഹസും പ്രൂസ്തും മാർക്കേസും തോമസ് മന്നും ഡോൺ ക്വിക്സോട്ടിൻ്റെ ആരാധകരിൽ ചിലരത്രേ. 16- ാം ശതകംമുതൽ യൂറോപ്യൻ രാജ്യങ്ങളിൽനിന്നു പടർന്ന അതിൻ്റെ ഖ്യാതി ഈ 21-ാം നൂറ്റാണ്ടിലും പല ഭാഷകളിലും കാലങ്ങളിലുമായി തുടരുന്നു.
രചനാപരമായി കാലാതിവർത്തിയായിത്തീർന്ന കൃതിയാണ് ഡോൺ ക്വിക്സോട്ട് എന്ന് ലോകത്തെമ്പാടുമുള്ള നിരൂപകർ ഈ കൃതിയെ വാഴ്ത്തുന്നതെന്തുകൊണ്ടാണ് ?
ക്ലാസ്സിക് എന്ന വിശേഷണത്തിന് ഡോൺ ക്വിക്സോട്ട് അർഹമായതിൻ്റെ പ്രധാനപ്പെട്ട കാരണം അതിൻ്റെ രചനാപരമായ വ്യതിരിക്തത ഒന്നുകൊണ്ടു മാത്രമല്ല. സാഹിത്യത്തിൻ്റ കളിത്തൊട്ടിൽ എന്നറിയപ്പെടുന്ന പേർഷ്യൻ- ഗ്രീക്ക് സാഹിത്യത്തിലും പിന്നീട് ലാറ്റിനമേരിക്കയിലും ഡോൺ ക്വിക്സോട്ടിലൂടെ യൂറോപ്യൻ സാഹിത്യത്തിൻ്റെ സ്വാധീനം സർവ്വമേഖലയിലും പ്രതിഫലിപ്പിക്കാൻ ഇത് കാരണമായി എന്നുള്ളതാണ്. ലോകത്ത് മറ്റൊരു കൃതിക്കും അങ്ങിനെയൊരു സാഹിത്യപ്രസ്ഥാനമായി ഭാവുകത്വപരമായ പങ്കുവഹിക്കാൻ കഴിഞ്ഞിട്ടില്ല.
തൻ്റെ കാലത്തെ ഇടത്തരം ജീവിതങ്ങളിലെ എല്ലാത്തരം അനുഭവങ്ങളെയും നർമ്മത്തിലൂടെ ചിന്തോദ്യോതകമായി അവതരിപ്പിക്കുകയാണ് മിഗുവൽ ഡി സെർവാൻ്റിസ്.
Comments are closed.