DCBOOKS
Malayalam News Literature Website

ദിനോസറുകളുടെ കാലവും ജനപ്രിയകഥകളും (Dinosarukalute Kalavum Janapriyakathakalum)

Dinosarukalute Kalavum Janapriyakathakalum By M Mukundan

Book Details

Book : Dinosarukalute Kalavum Janapriyakathakalum
Autho : M. Mukundan
Category : Short Stories
ISBN : 9789364870450
Published Year : 2026
Publisher : DC Books
Number of pages : 190
Language : Malayalam

About the Book

ദിനോസറുകളുടെ കാലവും ജനപ്രിയകഥകളും പുസ്തകത്തെ കുറിച്ച്

എം. മുകുന്ദൻ്റെ 18 ജനപ്രിയകഥകളുടെ സമാഹാരം.

പുസ്തകത്തിൻ്റെ പ്രധാന വിഷയങ്ങൾ

ആധുനികനാണെങ്കിലും എഴുത്തിൽ വളരെ സാധാരണക്കാരുടെ ഭാഷയും വ്യക്തിത്ത്വവും പ്രകടിപ്പിക്കുന്ന കഥാപാത്രങ്ങളെ സൃഷ്ടിക്കുന്ന എഴുത്തുകാരനാണ് എം. മുകുന്ദൻ.

വീട്, നദിയും തോണിയും, ഹൃദയവതിയായ ഒരു പെൺകുട്ടി, തട്ടാത്തിപ്പെണ്ണിൻ്റെ കല്യാണം, തേവിടിശ്ശിക്കിളി, വേശ്യകളേ നിങ്ങൾക്കൊരമ്പലം, അഞ്ചരവയസ്സുള്ള കുട്ടി, കള്ളനും പോലീസും, പാവാടയും ബിക്കിനിയും, ദിനോസറുകളുടെ കാലം, ഓട്ടോറ്ക്ഷക്കാരൻ്റെ ഭാര്യ, കുട്ടൻ ആശാരിയുടെ ഭാര്യമാർ, കൈക്കുമ്പിളിലെ വെള്ളം, ഏഴാമത്തെ പൂവ്, ദൽഹി 1981, സിറ്റി ക്ലബ്ബിൽ ഒരു സായാഹ്നം, അച്ഛൻ, അപ്പൻ്റെ ബ്രാണ്ടിക്കുപ്പി എന്നിങ്ങനെ എം. മുകുന്ദൻ്റെ 18 കഥകളാണ് ദിനോസറുകളുടെ കാലവും ജനപ്രിയകഥകളും എന്ന പുസ്തകത്തിൻ്റെ ഉള്ളടക്കം.

സാധാണക്കാർ, ബുദ്ധിജീവികൾ, ഗവേഷകർ, വിദ്യാർത്ഥികൾ എന്നിങ്ങനെ വിവിധ തരക്കാരായ വായനക്കാരാണ് ടാർജറ്റ് ഗ്രൂപ്പുകൾ.

About author

ആരാണ് എം. മുകുന്ദൻ (M. Mukundan)?

mukundanമയ്യഴിയുടെ കഥാകാരൻ എന്നു പെരുമയുള്ള എം. മുകുന്ദൻ 1942-ൽ ഫ്രഞ്ചധീന പ്രദേശമായ മയ്യഴിയിൽ ജനിച്ചു. ദൽഹിയിൽ ഫ്രഞ്ച് എംബസിയിൽ ദീർഘകാലം ഉദ്യോഗസ്ഥനായിരുന്നു. മയ്യഴിപ്പുഴയുടെ തീരങ്ങളി, രാവും പകലും, ഹരിദ്വാറിൽ മണികൾ മുഴങ്ങുന്നു, ആദിത്യനും രാധയും മറ്റു ചിലരും, ആവിലായിലെ സൂര്യോദയം, ദൽഹിഗാഥകൾ, കുട നന്നാക്കുന്ന ചോയി, നൃത്തം വെയ്ക്കുന്ന കുടകൾ, പുലയപ്പാട്ട് തുടങ്ങി നിരവധി നോവലുകൾ പ്രസിദ്ധീകരിച്ചു. കേന്ദ്ര- കേരള സാഹിത്യ അക്കാദമി പുരസ്കാരങ്ങൾ, വയലാർ അവാർഡ് എന്നിവ നേടി.

FAQ

ദിനോസറുകളുടെ കാലവും ജനപ്രിയകഥകളും എന്ന പുസ്തകം ആരുടേതാണ്?

ദിനോസറുകളുടെ കാലവും ജനപ്രിയകഥകളും പ്രശസ്ത മലയാള എഴുത്തുകാരനായ എം. മുകുന്ദന്റെ 18 ജനപ്രിയ ചെറുകഥകളുടെ സമാഹാരമാണ്.

ദിനോസറുകളുടെ കാലവും ജനപ്രിയകഥകളും എന്ന പുസ്തകത്തിൽ എത്ര കഥകളുണ്ട്?

ഈ പുസ്തകത്തിൽ എം. മുകുന്ദന്റെ 18 തെരഞ്ഞെടുത്ത ജനപ്രിയ ചെറുകഥകൾ ഉൾപ്പെടുത്തിയിട്ടുണ്ട്.

ദിനോസറുകളുടെ കാലവും ജനപ്രിയകഥകളും ആരൊക്കെയാണ് വായിക്കേണ്ടത്?

മലയാള നോവലിൽ എന്നപോലെ ചെറുകഥയിലും ജീനിയസ്സായ എം. മുകുന്ദന് പൊതുവായിട്ടുള്ള ഒരു വായനാസമൂഹമുണ്ട്. സാധാണ വായനക്കാർ, ബുദ്ധിജീവികൾ, ഗവേഷകർ, വിദ്യാർത്ഥികൾ.

ദിനോസറുകളുടെ കാലവും ജനപ്രിയകഥകളും ഏത് സാഹിത്യവിഭാഗത്തിൽപ്പെടുന്നു?

ഇത് മലയാള ചെറുകഥാസാഹിത്യത്തിലെ ശ്രദ്ധേയമായ കഥകളുടെ സമാഹാരമാണ്.

എം. മുകുന്ദൻ്റെ എഴുത്തുകൾക്കുള്ള പ്രത്യേകതയെന്താണ്?

ഏതു തരക്കാരായ വായനക്കാരെയും ആകർഷിക്കുന്നവിധം അതി ഗഹനമോ ബൌദ്ധികമോ അല്ലാത്ത വിഷയങ്ങളായിരിക്കും എം. മുകുന്ദൻ്റെ പ്രമേയ സ്വീകരണം. ഒരു നാട്ടുമ്പുറത്തുകാരൻ്റെ എല്ലാ നൈർമല്യവും ആ എഴുത്തിൽ നാം അനുഭവിച്ചറിയുന്നു. അതിന് ഏറ്റവും നല്ല നിദർശനമാണ് ദിനോസറുകളുടെ കാലവും ജനപ്രിയകഥകളും.

Comments are closed.