DCBOOKS
Malayalam News Literature Website

അൽവറാഡോ മരണങ്ങൾ (Alvarado Maranangal)

Alvarado Maranangal By Nikhilesh Menon

Book Details

Book : Alvarado Maranangal
Author : Nikhilesh Menon
Category : Novel
ISBN : 9789370983113
Published Year : 2026
Publisher : DC Upmarket Fiction
Number of pages : 300
Language : Malayalam

About the Book

അൽവറാഡോ മരണങ്ങൾ പുസ്തകത്തെ കുറിച്ച്

ഇത് ഒരു മെഡിക്കൽ ക്രൈം ത്രില്ലർ ആണ്. അൽവറാഡോ ആശുപത്രിയിൽ സംഭവിച്ച സ്വാഭാവികമെന്ന് എല്ലാവരും കരുതിയിരുന്ന ചില മരണങ്ങൾ പിന്നീട് അസ്വാഭാവികതയിലേക്ക് വിരൽ ചൂണ്ടുന്നു. ഉത്തരം തേടിപ്പോയ ഹേമ എന്ന അമ്മയും രാഹുലിന്റെ പ്രിയപ്പെട്ട നീനയും അവർ തിരിച്ചറിഞ്ഞ സത്യങ്ങളിൽ പകച്ചുപോകുന്നു. സ്വാർത്ഥതയ്ക്കായി ചിലർ തകർത്തത് അവരുടെ ജീവിതങ്ങളെയാണ്? ഇത് അവരുടെ കഥയാണ്. രാഹുലിനുവേണ്ടിയുള്ള നീനയുടെ കാത്തിരിപ്പിൻ്റെ, മകളെ നഷ്ടപ്പെട്ട ഹേമ എന്ന അമ്മയുടെ ,അലക്സ് മോറിസ് എന്ന സ്വകാര്യ കുറ്റാന്വേഷകന്റെ അന്വേഷണങ്ങളുടെ ….. അങ്ങനെയങ്ങനെ നിരവധി പേരുടെ കഥ!

ജീവന് കാവലാകുമെന്ന് കരുതിയ ചിലർ നിസ്സംഗത പുലർത്തിയപ്പോൾ നടന്ന സംഭവങ്ങളിൽനിന്നുരുത്തിരിഞ്ഞ വ്യത്യസ്തമായ ഒരു മെഡിക്കൽ ക്രൈം ത്രില്ലർ.

പുസ്തകത്തിൻ്റെ പ്രധാന വിഷയങ്ങൾ

നിഖിലേഷ് മേനോൻ എഴുതിയ അൽവറാഡോ മരണങ്ങൾ ഒരു സസ്പെൻസ് മെഡിക്കൽ ക്രൈം ത്രില്ലർ ആണ്. തന്റെ മകനുമായി ആറുമാസമായി പ്രണയത്തിലായിരുന്നതായും ഗർഭിണിയാണെന്നും പറഞ്ഞ് നിരന്തരം ഒരു പെൺകുട്ടി വിളിക്കുന്നതായി പരാതി പറയാനാണ് സ്വകാര്യ കുറ്റാന്വേഷകനായ അലക്സ് മോറിസിന്റെ അടുത്ത് എബ്രഹാം ഡേവിഡ് എത്തുന്നത്. എന്നാൽ ഈ പറയുന്ന മകൻ മരിച്ചിട്ടുതന്നെ 8 മാസമായതായി അയാൾ പറയുന്നു. അന്വേഷണവുമായി മുന്നോട്ടുപോകുന്ന അലക്സിന് ആ പരാതി വ്യാജമാണെന്ന് മനസ്സിലാവുന്നു.

എന്നാൽ തുടർന്ന് അയാൾക്ക് ലഭിക്കുന്ന ചില സന്ദേശങ്ങൾ അൽവറാഡോ മെഡിസിറ്റി എന്ന സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രിയിൽ നടന്ന 9 മരണങ്ങളിലേക്ക് വിരൽ ചൂണ്ടുന്നു. സ്വകാര്യാശുപത്രിയായ അൽവറാഡോ മെഡിസിറ്റിയുടെ ഐ.സി.യു വിൽ ഇൻ്റേണൽ മെഡിസിൻ വിഭാഗത്തിൽ ഐ.സി.യുവിൽ പ്രവേശിപ്പിക്കപ്പെട്ട ഒൻപത് പേർ ദുരൂഹസാഹചര്യത്തിൽ മരണപ്പെടുന്നു. മാസങ്ങളോളം സ്വാഭാവികം എന്നു കരുതിയിരുന്ന മരണങ്ങളിലെ ദുരൂഹത പിന്നീടാണ് തിരിച്ചറിയപ്പെടുന്നത്. സ്വകാര്യ കുറ്റാന്വേഷകനായ അലക്സ് മോറിസ് നടത്തിയ ചില കണ്ടെത്തലുകളാണ് വിഷയത്തിൽ വഴിത്തിരിവായത്. ഈ മരണങ്ങളുടെ ചുരുളഴിക്കുന്ന മെഡിക്കൽ ക്രൈം ത്രില്ലർ.

About author

ആരാണ് നിഖിലേഷ് മേനോൻ (Nikhilesh Menon)?

Nikhilesh Menonഡോ. നിഖിലേഷ് മേനോൻ കൊല്ലം ജില്ലയിൽ ജനനം. എം.ഒ.എസ്.സി. മെഡിക്കൽ കോളേജ് കോലഞ്ചേരി, സെന്റ് ജോൺസ് മെഡിക്കൽ കോളേജ് ബാംഗ്ലൂർ, ലണ്ടൻ സ്കൂൾ ഓഫ് ഹൈജീൻ ആൻഡ് ട്രോപ്പിക്കൽ മെഡിസിൻ ലണ്ടൻ, നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എപ്പിഡെമിയോളജി ചെന്നൈ എന്നിവിടങ്ങളിലായി വിദ്യാഭ്യാസം. നാല് റിസർച്ച് പേപ്പറുകളും രണ്ട് ഷോർട്ട് ഫിലി​മുകളും രചിച്ചിട്ടുണ്ട്. പ്രഥമദൃഷ്ട്യാ, അഗോചരം, ഹനനം, പ്രതിക്രിയ എന്നിവയാണ് മറ്റു നോവലുകൾ. നിലവിൽ ആരോഗ്യവകുപ്പിൽ സംസ്ഥാ​നത്തെ ലാബ് ശൃംഖലയുടെ സ്റ്റേറ്റ് നോഡൽ ഓഫീസർ, അസിസ്റ്റന്റ് സർജൻ എന്നീ നിലകളിൽ പ്രവർത്തിക്കുന്നു.

FAQ

അൽവറാഡോ മരണങ്ങൾ ആരുടെ നോവലാണ്?

അൽവറാഡോ മരണങ്ങൾ ഡോ. നിഖിലേഷ് മേനോൻ രചിച്ച ഒരു മെഡിക്കൽ ക്രൈം ത്രില്ലർ നോവലാണ്.

അൽവറാഡോ മരണങ്ങൾ എന്ത് തരത്തിലുള്ള നോവലാണ്?

സസ്പെൻസ്, കുറ്റാന്വേഷണം, മെഡിക്കൽ പശ്ചാത്തലം എന്നിവ സമന്വയിപ്പിക്കുന്ന ഒരു മെഡിക്കൽ ക്രൈം ത്രില്ലറാണ് അൽവറാഡോ മരണങ്ങൾ.

നോവലിലെ പ്രധാന കഥാപാത്രം ആരാണ്?

സ്വകാര്യ കുറ്റാന്വേഷകനായ അലക്സ് മോറിസാണ് നോവലിലെ പ്രധാന കഥാപാത്രങ്ങളിലൊരാൾ. ദുരൂഹ മരണങ്ങളുടെ ചുരുളഴിക്കാൻ അദ്ദേഹം നടത്തുന്ന അന്വേഷണമാണ് കഥയെ മുന്നോട്ട് നയിക്കുന്നത്.

ഈ നോവൽ ഏത് വിഭാഗത്തിൽപെടുന്നു?

ഉത്തരം. ഇതൊരു സസ്പെൻസ് മെഡിക്കൽ ക്രൈം ത്രില്ലറാണ്.

നോവലിന്റെ പ്രമേയം എന്താണ്?

സ്വകാര്യാശുപത്രിയിൽ രോഗചികിത്സയുമായി ബന്ധപ്പെട്ട് സംഭവിക്കുന്ന തട്ടിപ്പാണ് പ്രമേയം.

നോവൽ എവിടെ ലഭിക്കും?

ഡി സി ബുക്സ് പുസ്തകശാലയിൽ ലഭിക്കും.

Comments are closed.