DCBOOKS
Malayalam News Literature Website

ആദ്യം വന്നത് അവളായിരുന്നു (Adyam Vannath Avalayirunnu)

Adyam Vannath Avalayirunnu

Book Details

Book : ADYAM VANNATH AVALAYIRUNNU
Author : Dr. Sanju Cyriac Pandarakkalam
Category : Memoirs
ISBN : 9789370981768
Published Year : 2026
Publisher : Current Books
Number of pages : 124
Language : Malayalam

ആദ്യം വന്നത് അവളായിരുന്നു പുസ്തകത്തെ കുറിച്ച്

സങ്കടങ്ങൾ തേടുന്നതല്ല ജീവിതമെന്നും സന്തോഷം കണ്ടെത്തുകയാണ് ജീവിതലക്ഷ്യമെന്നും ആദ്യം വന്നത് അവളായിരുന്നു എന്ന ഓർമ്മ പുസ്തകത്തിലൂടെ ഡോ. സഞ്ജു സിറിയക് പണ്ടാരക്കളം പറയുന്നു. വായനക്കാരനെ ചിരിപ്പിക്കുക എന്ന ലളിതമായ ലക്ഷ്യത്തോടെ പുറത്തിറങ്ങിയ ഈ പുസ്തകം ഓരോ മലയാളി വായനക്കാരനും ഇഷ്ടപ്പെടുന്ന വളരെ ലളിതമായ ഭാഷയിലാണ് രചിച്ചിരിക്കുന്നത്.

ആദ്യം വന്നത് അവളായിരുന്നു പുസ്തകത്തിൻ്റെ പ്രധാന വിഷയങ്ങൾ

ജീവിതം ഗൗരവകരമായ കാര്യങ്ങൾക്കിടയിലൂടെ മാത്രം കടന്നുപോകേണ്ട ഒന്നല്ലെന്നും, അതിനിടയിൽ സംഭവിക്കുന്ന ചെറിയ ചെറിയ തമാശകളെയും പാളിച്ചകളെയും ആഘോഷമാക്കാമെന്നും നമ്മെ ഓർമ്മിപ്പിക്കുന്ന പുസ്തകമാണ് പ്രശസ്ത കാൻസർ രോഗ ചികിത്സാ വിദഗ്ധൻ ഡോ. സഞ്ജു സിറിയക് പണ്ടാരക്കളം രചിച്ച ‘ആദ്യം വന്നത് അവളായിരുന്നു’.

തനിക്ക് പറ്റിയ അബദ്ധങ്ങളെ ലോകത്തിന് മുന്നിൽ തുറന്നുപറഞ്ഞ് വായനക്കാരെ പൊട്ടിച്ചിരിപ്പിക്കുകയാണ് ഈ പുസ്തകത്തിലൂടെ അദ്ദേഹം ചെയ്യുന്നത്.

‘നിഷ്കളങ്കത’, ആദ്യം വന്നത് അവളായിരുന്നു’, ‘സഭാകമ്പം’, ‘ഫാദർ കുമ്പളങ്ങ’, ‘ഭാഗ്യവാൻ’, ‘മൃഗസ്നേഹി’ എന്നിങ്ങനെ മുപ്പത്താറോളം രസകരമായ ഓർമ്മക്കുറിപ്പിലൂടെയാണ് ഈ ഓർമ്മക്കുറിപ്പ് കടന്നുപോകുന്നത്. ഓരോ അധ്യായത്തിനൊടുവിലും നൽകിയിരിക്കുന്ന കുസൃതി നിറഞ്ഞ ‘ഗുണപാഠങ്ങൾ’ വായനയിൽ കൗതുകം പകരുന്നു.

ജീവിതത്തിൻ്റെ പിരിമുറുക്കങ്ങളിൽ നിന്ന് അല്പനേരം മാറിനിന്ന് മനസ്സുതുറന്ന് ചിരിക്കാൻ ആഗ്രഹിക്കുന്ന ഏതൊരു വായനക്കാരനും ഡോ. സഞ്ജു സിറിയകിൻ്റെ ആദ്യം വന്നത് അവളായിരുന്നു എന്ന പുസ്തകം മികച്ചൊരു കൂട്ടായിരിക്കും.

About author

ഡോ സജ്ഞു സിറിയക് പണ്ടാരക്കളം

FAQ

ഡോ സജ് ഞു സിറിയകിൻ്റെ പുസ്തകങ്ങൾ ഏതൊക്കെ ?

ക്യാൻസറും ചിത്രശലഭങ്ങളും, കാൻസർ – ചോദ്യങ്ങളും ഉത്തരങ്ങളും,ആദ്യം വന്നത് അവളായിരുന്നു.

ആദ്യ പുസ്തകമായ ‘ക്യാൻസറും ചിത്രശലഭങ്ങളും’ എന്ന കൃതിയിൽ നിന്ന് ആദ്യം വന്നത് അവളായിരുന്നു എന്ന ഓർമ്മപുസ്തകം എങ്ങനെ വ്യത്യസ്തമാകുന്നു?

ഉത്തരം: അദ്ദേഹത്തിൻ്റെ ആദ്യ പുസ്തകം കുറച്ചുകൂടി വൈകാരികവും സങ്കടം ഉണർത്തുന്നതുമായ ക്യാൻസർ അനുഭവങ്ങളായിരുന്നു. എന്നാൽ ആ വായനക്കാർ തന്നെ ചോദിച്ച “ഞങ്ങളെ കരയിപ്പിക്കണോ?” എന്ന ചോദ്യത്തിൽ നിന്നാണ് ഒരു മാറ്റത്തിന് വേണ്ടി വായനക്കാരെ ചിരിപ്പിക്കാനായി അദ്ദേഹം എഴുതിയതാണ് ഈ പുസ്തകം.

ഡോ സജ് ഞു സിറിയക് ഏത് വിഭാഗത്തിലാണ് ജോലി ചെയ്യുന്നത് ? ഏത് ഹോസ്പിറ്റൽ ?

മികച്ച മെഡിക്കൽ ഓങ്കോളജിസ്റ്റായി (Cancer Specialist ) കൊച്ചി രാജഗിരി ആശുപത്രിയിൽ ജോലി ചെയ്യുന്നു.

Comments are closed.