DCBOOKS
Malayalam News Literature Website

പ്ലേഗിന്റെ രാത്രികൾ – ഓർഹൻ പാമുക് എഴുതിയ ചരിതനോവൽ

ഓർഹൻ പാമുക് എഴുതിയ ചരിതനോവൽ ആണ് പ്ലേഗിന്റെ രാത്രികൾ.ഡി സി ബുക്സ് ആണ് ഈ നോവൽ വായനക്കാരിലേക്കെത്തിക്കുന്നത്.

PLAGUEINTE RATHRIKAL | പ്ലേഗിന്റെ രാത്രികൾ

ഓട്ടോമൻ സാമ്രാജ്യത്തിന്റെ അന്ത്യനാളുകളിൽ, പ്ലേഗിന്റെ സംഹാരതാണ്ഡവത്തിന്റെ പശ്ചാത്തലത്തിൽ ജീവിതം, മരണം, പ്രണയം എന്നീ വിഷയങ്ങൾ ധ്യാനസമാനമായ ഏകാഗ്രതയിൽ അവതരിപ്പിക്കുന്ന നോവൽ. ഒരു അറബിക്കഥയുടെ മായികതയും അടരുകളും ഷെർലക് ഹോംസ് കഥയുടെ ഉദ്‌വേഗവും ഈ നോവൽ ഉള്ളിലേറ്റുന്നു. പ്രണയവും കുറ്റാന്വേഷണവും ഇഴചേരുന്ന, മരണവും ജീവിതവും കൂടിക്കുഴയുന്ന, മതവും സംസ്കാരവും സംഘർഷത്തിൽ ഏർപ്പെടുന്ന തീവ്രാന്തരീക്ഷം. കാലത്തിൽ മുന്നോട്ടും പിന്നോട്ടും പടർന്ന് ചരിത്രവും ഭാവനയും കൂടിക്കലരുന്ന നോവൽ.

ഇത് ഒരു ചരിത്ര നോവലും നോവൽ രൂപത്തിൽ എഴുതിയ ചരിത്രവും ആണ്. കിടക്കാൻ മധ്യധരണ്യാഴിയുടെ മുതലായ മീൻഘേറിയ ദ്വീപുജീവിതത്തിലെ സംഭവബഹുലവും സുപ്രധാനവുമായ ആറുമാസക്കാലത്തുനടന്ന ഈ കഥയിൽ നിരവധി ചെറുകഥകൾ ഉൾച്ചേർത്തിട്ടുണ്ട്. പാകിസെ രാജകുമാരിയുടെ കാതുകളിൽ വിവരിച്ച ലോകാനുഭവങ്ങളുടെ ആധികാരികത, ഇസ്താംബുൾ, മിൻഘേറിയ, ഇംഗ്ലണ്ട്, ഫ്രാൻസ് എന്നിവിടങ്ങളിലുള്ള ആർക്കൈവുകളിലെ ചരിത്ര രേഖകളും ആ കാലഘട്ടത്തിലെ ഓർമ്മക്കുറിപ്പുകളും എല്ലാം പാമുക് ഇതിൽ ചേർത്തിട്ടുണ്ട്. കുറ്റാന്വേഷണത്തിലുള്ള വാസന ഈ പുസ്തകത്തിലെ ഓരോ പേജിനെയും രൂപാന്തരപ്പെടുത്തും. എക്കാലത്തെയും മികച്ച നോവലിസ്റ്റ് ആയ ടോൾസ്റ്റോയിയുടെ വാക്കുകളിൽ നിന്നാണ് ഈ നോവൽ തുടങ്ങുന്നത് ആമുഖത്തിനും അത് ബാധകം ആണ് സൂചകങ്ങളുടെ ഒരു കടലിലേക്ക് എടുത്തെറിയാലാണത്.

💕ഈ പുസ്തകം ഇപ്പോൾ തന്നെ സ്വന്തമാക്കൂ
💕കൂടുതൽ വായിക്കുവാനായി ഡി സി ബുക്സ് സ്റ്റോർ സന്ദർശിക്കൂ

Comments are closed.