DCBOOKS
Malayalam News Literature Website

നിഗൂഢതയിലേക്ക് ചില പ്രണയ സഞ്ചാരങ്ങൾ – കിടങ്ങറ ശ്രീവത്സൻ രചിച്ച കവിതാസമാഹാരം.

കിടങ്ങറ ശ്രീവത്സൻ രചിച്ച കവിതാസമാഹാരം ആണ് നിഗൂഢതയിലേക്ക് ചില പ്രണയ സഞ്ചാരങ്ങൾ. ഡി സി ബുക്സ് ആണ് ഈ കവിതാസമാഹാരം വായനക്കാരിലേക്കെത്തിക്കുന്നത്.

നിഗൂഢതയിലേക്ക് ചില പ്രണയ സഞ്ചാരങ്ങൾ | nogoodathayilekku chila pranaya sancharangal

അസാധ്യതകളെ സാധ്യമാക്കുന്ന നവീനഭാഷയും അതിരുകളാൽ നിർണ്ണീതമല്ലാത്ത ഭാവനയുമാണ് ഈ കവിയുടെ മൗലിക സമ്പത്ത്. വ്യവസ്ഥാനിരാസത്തിന്റെയും സ്വയം തിരിച്ചറിയലിന്റെയും തന്നിൽ നിന്ന് വേറിട്ട പകലിന്റെയും അവ്യവസ്ഥിത രൂപങ്ങളായി അകാലങ്ങളിലേക്കും നീളുന്ന ആത്മയാത്രകൾ ഈ കവിതകളിൽ എല്ലാം താരതമ്യങ്ങൾ സാധ്യമാവാത്ത വിധം മൗലികവ്യത്യസ്തമാക്കുന്നു. ധർമവും അധർമവും സത്യവും അസത്യവും സുഖവും ദുഖവും നന്മയും തിന്മയും രതിയും നിർവ്വേദവും ഇരുട്ടും വെളിച്ചവും കിടങ്ങറക്കവിതകളിൽ മുഖാമുഖം നിൽക്കുന്നു.

സത്യവും അസത്യവും ഇടകലരുന്നു മൂടൽമഞ്ഞുനിറഞ്ഞ ഒരു താഴ്വരയിൽ ചിതറിക്കിടക്കുന്ന വെളിച്ചത്തുണ്ടുകൾ പോലെ. നിപുണനേത്രങ്ങൾക്കുമാത്രം ഗോചരമാവുന്ന നല്ല കവിതയുടെ കന്യാലാവണ്യം ഈ കവിതകളെയെല്ലാം അനുഗ്രഹിച്ചിരിക്കുന്നു. തമോയാനം, സഹസ്രദളം, രാവിൻറെ മൂന്നാം യാമം, രാപ്പക്ഷിയുടെ പാട്ട്‌, കാലദണ്ഡകം, ഇറ്റുവീഴുന്ന രാത്രി, ഹിമ സമാധി, നിഗൂഢതയിലേക്കു ചില പ്രണയ സഞ്ചാരങ്ങൾ, നീയും ഞാനും തുടങ്ങിയ 35 കവിതകളുടെ സമാഹാരമാണ് ഈ പുസ്തകം.

💕ഈ പുസ്തകം ഇപ്പോൾ തന്നെ സ്വന്തമാക്കൂ
💕കൂടുതൽ വായിക്കുവാനായി ഡി സി ബുക്സ് സ്റ്റോർ സന്ദർശിക്കൂ

Comments are closed.