തപോമയിയുടെ അച്ഛന് – 2024-ലെ വയലാര്‍ അവാര്‍ഡ് ലഭിച്ച കൃതി
ഇ. സന്തോഷ് കുമാര്‍ രചിച്ച മലയാള നോവലാണ് തപോമയിയുടെ അച്ഛന്. 2024-ലെ വയലാര്‍ അവാര്‍ഡ് ലഭിച്ച കൃതിയാണിത്. ഉദ്യോഗവശ്യാര്ത്ഥം കുറച്ചുകാലം ഡല്‍ഹിയിലുണ്ടായിരുന്ന കഥാകാരന് ഒരു ആശംസാ കാര്‍ഡ് ലഭിക്കുന്നു.

ചിഹ്നഭാഷയിലെഴുതിയ ആ ആശംസാകാര്ഡിലൂടെയാണ് നോവല്‍ ആരംഭിക്കുന്നത്. ‘ഷെല്‍റ്റര്‍’ എന്ന പേരിലുളള അഭയാര്‍ത്ഥി ക്യാമ്പിനു വേണ്ടി കോര്‍പ്പറേറ്റ് കമ്പനികള്‍ നീക്കി വയ്ക്കുന്ന CSR (Corporate Social Responsbility) ഫണ്ടിന്റെ ആവശ്യവുമായാണ് തപോമയി ബറുവ കഥാകാരനെ സമീപിക്കുന്നത്. അതൊരു ദൃഢബന്ധമായി മാറുകയും പിന്നീട് കഥാകാരന് തപോമയിയുടെ പിതാവ് ഗോപാല്‍ ബറുവയിലേക്ക് എത്തിപ്പെടുകയുമാണ്.
തപോമയി സമര്‍പ്പിച്ച കടലാസുകളില്‍ അറിയാതെ അകപ്പെട്ടുപോയ ഒരു മരുന്നു കുറിപ്പടിയാണ് ഗോപാര്ദായുമായുളള പരിചയമായി വളരുന്നത്. ആ കുറിപ്പടിയില്‍ ഗൂഢഭാഷയില്‍ എന്തോ എഴുതി വച്ചിരുന്നു. ഇത്തരം രഹസ്യഭാഷയില്‍ കഥാകാരനും കൗതുകമുണ്ടായിരുന്നു എന്നതാണ് ഇരുവരെയും തമ്മില്‍ ഇണക്കിയ ഹേതു എന്നു പറയാം. തപോമയിയെ കഥപറയുന്ന ആള് / ആഖ്യാതാവ് പരിചയപ്പെടുന്നതോടുകൂടിയാണ് അവരുടെ ജീവിതകഥയിലേക്ക് ആഖ്യാതാവ് കടന്നുപോകുന്നത്. തങ്ങള്‍ക്കുകൂടി വേരുറപ്പിക്കാനുള്ള ഒരു വാഗ്ദത്തഭൂമി സ്വപ്നംകാണുന്ന കുറേ മനുഷ്യരിലേക്കും വിചിത്രമായ അവരുടെ അനുഭവങ്ങളിലേക്കും അതുവഴി ഒരു നിഗൂഢലിപിയിലേക്കും ഈ നോവലിലൂടെ വായനക്കാരെ കൊണ്ടുചെന്നെത്തിക്കുകയാണ് എഴുത്തുകാരന്.
അശോകൻ ചെരുവിൽ എഴുതിയ ബുക്ക് റിവ്യൂ വായിക്കാം
അകവും പുറവും ചിന്തേരിട്ടു മിനുക്കിയ ‘തപോമയിയുടെ അച്ഛന് ബുക്ക് റിവ്യൂ വായിക്കാം