DCBOOKS
Malayalam News Literature Website

മഴയും വെയിലും അവളും – തമിഴച്ചി തങ്കപാണ്ഡിയൻ കവിതാസമാഹരം ആണ്

തമിഴച്ചി തങ്കപാണ്ഡിയൻ എഴുതി ദോ. ടി .എം രഘുറാം വിവർത്തനം ചെയ്ത കവിതാസമാഹരം ആണ് മഴയും വെയിലും അവളും.

MAZHAYUM VEYILUM AVALUM: THIRANJEDUTHA KAVITHAKAL | മഴയും വെയിലും അവളും
തമിഴകത്തെ അറിയപ്പെട്ട കവയിത്രിയും ആക്ടിവിസ്റ്റും ദ്രാവിഡമുന്നേറ്റകഴകം നേതാവും പാർലമെന്റ് അംഗവും ആണ് തമിഴച്ചി തങ്കപാണ്ഡിയൻ. ഒരു നല്ല ഭരതനാട്യ കലാകാരിയും സ്വതന്ത്ര പത്ര പ്രവർത്തകയും കൂടി ആണ് ഈ ബഹുമുഖ പ്രതിഭ. സ്ത്രീയുടെ അനന്തമായ തുറന്ന മനസ്സിന്റെ സർവ്വഖ്യാന സൗന്ദര്യശക്തിയും ഈ കവിതകളിലുടനീളം തെളിയുന്നുണ്ട്. സ്ത്രീസത്ത എന്നും നേരിടുന്ന സ്നേഹശൂന്യതയുടെ തീവ്രമായ ഭാവം ഈ കവിതകളിൽ ഉടനീളം കാണാം. ഇതിനു നേർവിപരീതമായ ഒരു ദർശനം ‘മറികടക്കുക’ എന്ന കവിതയിൽ വായിക്കാം.

കണ്ണാടിച്ചില്ലുകൾ പതിച്ച ചുറ്റുമതിലിനകത്ത് സുരക്ഷിത ആയിരിക്കുന്നു എന്ന മിഥ്യയായ അഹങ്കാരത്തിൽ നിന്ന് താൻ താനായി മാറുന്ന ഒരു നെടുവീർപ്പിലേക്ക് സ്വയം മറികടക്കുവാൻ എഴുത്തുകാരി തന്നെത്തന്നെ ഉപദേശിക്കുകയാണ് ഇവിടെ. ഇതിലെ ഓരോ കവിതയും ഓരോ കണ്ടെത്തലാണ്. തമിഴച്ചി തങ്കപാണ്ഡിയന്റെ കവിതകളിൽ അങ്ങനെ തമിഴകത്തെ ഗ്രാമജീവിതവും പച്ചയായ ജീവിതദുഃഖവും സ്ത്രീത്വത്തിന്റെ നിസ്സഹായതയും പ്രമേയവും ശില്പവുമായി പ്രത്യക്ഷപ്പെടുന്നുണ്ട്. ഏറ്റവും പുതിയ കാലം എങ്ങനെ ആണ് നിരാലംബരായ മനുഷ്യരെ സൃഷ്ടിക്കുന്നത് എന്ന കാണിച്ചു തരുന്നു. യന്ത്രികതയെ തമിഴച്ചികവിത ജൈവികത കൊണ്ട് നേരിടുന്നു.

💕ഈ പുസ്തകം ഇപ്പോൾ തന്നെ സ്വന്തമാക്കൂ
💕കൂടുതൽ വായിക്കുവാനായി ഡി സി ബുക്ക് സ്റ്റോർ സന്ദർശിക്കൂ

Leave A Reply