ഒളിക്കളി – അനിൽ ദേവസ്സിയുടെ ഏറ്റവും പുതിയ ചെറുകഥാസമാഹാരം
അനിൽ ദേവസ്സിയുടെ ഏറ്റവും പുതിയ ചെറുകഥാസമാഹാരം ആണ് ഒളിക്കളി. ഡി സി ബുക്ക്സ് ആണ് ഈ ചെറുകഥാസമാഹാരം വായനക്കാരിലേക്കെത്തിക്കുന്നത്.

രാത്രിയുടെ അനന്തമായ സാദ്ധ്യതകൾ തിരിച്ചറിഞ്ഞു അവയെ തന്റേതായ ഇഷ്ടങ്ങൾക്കും ആഗ്രഹസഫലീകരണത്തിനും ഉപയോഗിക്കാനാവുന്ന മനുഷ്യരെ താന്തോന്നികൾ എന്നാകും സമൂഹം ആദ്യം വിലയിരുത്തുക. അല്ലെങ്കിൽ സാമൂഹ്യവിരുദ്ധർ എന്നാകും. അങ്ങനെ സമൂഹത്തിന്റെ നന്മയുടെ സർട്ടിഫിക്കറ്റ് ഇല്ലാത്തവരും പക്ഷെ വളരെ വ്യത്യസ്തം ആയി ജീവിക്കുന്നവരും ആയ കുറെ മനുഷ്യരെ ആണ് ‘ഒളിക്കളി‘ എന്ന പുതിയ സമാഹാരത്തിലൂടെ അനിൽ ദേവസ്സി പരിചയപ്പെടുത്തുന്നത്.
മനുഷ്യൻ എന്നത് വളരെ സുന്ദരമായ പദം എന്ന പൊതുപറച്ചിലൊക്കെ വെറും പൊള്ളയായിരുന്നു എന്ന ഓർമ്മപ്പെടുത്തുന്നവരാണ് ഈ കഥാലോകത്ത് കണ്ടുമുട്ടുന്നവർ ഒക്കെ. മധുരക്കിഴങ് തിന്നുന്നവർ, ആർപ്പുദമേരീദാസ്, ശിലായുഗം, ചിറ, ഒളിക്കളി, മനുഷ്യച്ചങ്ങല: ഒരു ഏകാങ്ക നാടകം, അന്തിപ്പിശാച്, സ്വർഗം തിരഞ്ഞെടുത്തവർ, തൊണ്ടൻപൂതം തുടങ്ങിയ ചെറുകഥകൾ അടങ്ങിയതാണ് ഒളിക്കളി എന്ന ഈ സമാഹാരം.
💕ഈ പുസ്തകം ഇപ്പോൾ തന്നെ സ്വന്തമാക്കൂ
💕കൂടുതൽ വായിക്കുവാനായി ഡി സി ബുക്ക് സ്റ്റോർ സന്ദർശിക്കൂ