DCBOOKS
Malayalam News Literature Website

മറുപുറം – ജിസ്മ ഫായിസിന്റെ ഏറ്റവും പുതിയ നോവൽ

ജിസ്മ ഫൈസിന്റെ നോവൽ ആണ് മറുപുറം . ഈ നോവൽ ജനങ്ങളിലേക്ക് എത്തിക്കുന്നത് ഡി സി ബുക്ക്സ് ആണ്.

marupruram | മറുപുറം
മനുഷ്യമനസ്സുലക്കുടെ സങ്കീർണ്ണമായ വ്യാപാരങ്ങളെ, അതിന്റെ നിഗൂഢതയുടെ, നൂലിഴയിലൂടെ ഉള്ള അതിന്റെ സഞ്ചാരങ്ങളെ, അതിന്റെ ആടിയുലയലുകളെ അതിന്റെ വ്യസനകളെ കയ്യടക്കത്തോടെയും മന:ശാസ്ത്രത്തിന്റെ പിൻബലത്തോടെയും അവതരിപ്പിക്കുന്ന മനോഹരമായ നോവൽ ആണ് മറുപുറം. ഓരോ മനുഷ്യനും നാം അറിയുന്നതിനുമപ്പുറം മറുപുറങ്ങളും വായിച്ചെടുക്കാനാവാത്തത്ര താളുകളുമുണ്ടെന്നു ഈ നോവൽ നമ്മെ ബോധ്യപ്പെടുത്തുന്നു.

മനുഷ്യജീവിതങ്ങൾ എക്കാലത്തും വായിക്കപ്പെടുന്ന പുസ്തകങ്ങൾ ആണ്. ജീവിച്ചിരിക്കുന്ന മനുഷ്യരെ വായിച്ചു ദാഹം തീരാത്തവർ അക്ഷരങ്ങളെ തേടുന്നു. വിജനമായ രാത്രിയുടെ, വിസ്തൃതമായ പകലിലൂടെ യാഥാർഥ്യങ്ങൾ മറവു ചെയ്ത സ്വപ്നങ്ങളെ തേടിയുള്ള യാത്രയാണ് ഈ നോവൽ. പ്രഥമ ദൃഷ്ടിയിൽ നാം കാണുന്ന കാഴ്ചയ്ക്കപ്പുറം ഓരോ മനുഷ്യനും മറുപുറങ്ങളുണ്ട്. അവൻ പറയാത്തതും അവനുപോലും അറിയാത്തതും ആയ മറുപുറങ്ങൾ. അതിലൂടെ ഉള്ള യാത്ര നിഗൂഢമാണ്. എത്ര ഇറങ്ങിച്ചെന്നാലും വീണ്ടും ആഴമേറികൊണ്ടേ ഇരിക്കും. പാപഭാരം ചുമക്കുന്ന എകം മനുഷ്യരിൽ ചിലരെ ഈ താളുകളിൽ കുറിച്ചിട്ടിട്ടുണ്ട്.

💕ഈ പുസ്തകം ഇപ്പോൾ തന്നെ സ്വന്തമാക്കൂ
💕കൂടുതൽ വായിക്കുവാനായി ഡി സി ബുക്ക് സ്റ്റോർ സന്ദർശിക്കൂ

Comments are closed.