DCBOOKS
Malayalam News Literature Website

ചിലർ ചിലപ്പോൾ – ഛായാഗ്രാഹകൻ വേണുവിന്റെ ഓർമ്മക്കുറിപ്പുകൾ

ജീവിത യാത്രയിൽ കണ്ടുമുട്ടിയ വ്യക്തികളെയും എത്തിച്ചേർന്ന ഇടങ്ങളെയും ഓർമ്മകളിൽ അടുക്കിവെയ്ക്കുകയാണ് ഛായാഗ്രാഹകൻ, സംവിധായകൻ, യാത്രികൻ എന്നിങ്ങനെ സുപരിചിതൻ ആയ വേണു. അദ്ദേഹത്തിന്റെ ഓർമ്മക്കുറിപ്പുകൾ ആണ് ചിലർ ചിലപ്പോൾ.

CHILAR CHILAPPOL | ചിലർ ചിലപ്പോൾ

ഡി സി ബുക്ക്സ് ആണ് ഈ ഓർമ്മക്കുറിപ്പുകൾ വായനക്കാരിലേക്കെത്തിക്കുന്നത്. സത്യജിത് റേ , ജോൺ എബ്രഹാം, ബോബ് ഡിലൻ, എം. ടി വാസുദേവൻ നായർ, കെ ജി ജോർജ് ,കെ കെ മഹാജൻ, സുബ്രതോ മിത്ര, ഭരത് ഗോപി, തുടങ്ങിയ അനേകർ നമ്മളിതുവരെ കനത്ത പ്രഭാവത്തോടെ ഈ പുസ്തകത്തിൽ നിറയുന്നു. ഓരോ അനുഭവങ്ങളും ഹൃദയം തൊടുന്ന ഭാഷയിലാണ് വേണു എഴുതിയിരിക്കുന്നത്.

ഇരുട്ടിലെ കടലാസുകൾ, പരിചയമില്ലാത്ത പ്രദേശങ്ങൾ, ഫ്രം ദി പ്ലാനറ്റ് ഓഫ് മാർസ്, സത്യജിത് റേയുടെ കല, മഹാജൻ, പുതിയ ഗോപി, മേരാ ഭാരത് മഹാൻ, നമ്മൾ വീണ്ടും പരാജയപ്പെട്ടിരിക്കുന്നു, ആനന്ദ്, ഡിലിന്, ബർഫ്, ഒരു സോക്രട്ടീസിന്‌ ഒരു കോടി നെയ്മാർ, റോസിലിന് നടക്കുന്നു എന്നിങ്ങനെ ഉള്ള ഓർമ്മക്കുറിപ്പുകൾ അടങ്ങിയതാണ് ഈ കൃതി. ഇരുട്ടിലെ കടലാസുകൾ എന്ന ഓർമ്മക്കുറിപ്പിൽ എം.ടി വാസുദേവൻ നായരുമായി ഉള്ള തന്റെ ബന്ധത്തെയും സ്നേഹത്തെയും പങ്കിട്ട നിമിഷങ്ങളെ കുറിച്ചും ഹൃദയസ്പര്ശിയായി വിവരിക്കുന്നുണ്ട്. തീവണ്ടിയുടെ ജനലിലൂടെ പിറകോട്ട് ഓടുന്ന കാഴ്ചകൾ പലതും കണ്ണിൽപ്പെടാതെ കടന്നു പോകും. സഹയാത്രികരുടെ മുഖങ്ങൾ മറന്നു പോകും. എങ്കിലും യാത്രകഴിയുമ്പോൾ ചിലതൊക്കെ ശേഷിക്കും. അങ്ങനെ ഉള്ള ഒരു പുസ്തകം ആണ് ഇത്.

💕ഈ പുസ്തകം ഇപ്പോൾ തന്നെ സ്വന്തമാക്കൂ 

💕കൂടുതൽ വായിക്കുവാനായി ഡി സി ബുക്ക് സ്റ്റോർ സന്ദർശിക്കൂ

Leave A Reply