DCBOOKS
Malayalam News Literature Website

രണ്ട് നാടകങ്ങൾ ഉപ്പ്, ഗുരു : സച്ചിദാനന്ദൻ എഴുതിയ എഴുതിയ നാടക പുസ്തകം

ഗാന്ധിജിയുടെയും ശ്രീ നാരായണ ഗുരുവിന്റെയും ജീവിതത്തെ ആസ്പദമാക്കി സച്ചിദാനന്ദൻ എഴുതിയ എഴുതിയ പുസ്തകം ആണ് രണ്ട് നാടകങ്ങൾ ഉപ്പ്, ഗുരു . ഡി സി ബുക്ക്സ് ആണ് ഈ പുസ്തകം വായനക്കാരിലേക്കെത്തിക്കുന്നത്.

RANDU NATAKANGAL: UPPU, GURU | രണ്ട് നാടകങ്ങൾ ഉപ്പ്, ഗുരു

ഗാന്ധിജിയുടെ ദക്ഷിണാഫ്രിക്കൻ ജീവിതവും സത്യാഗ്രഹസമരത്തിന്റെ വളർച്ചയുമാണ് ഉപ്പ് എന്ന നാടകം. ഗാന്ധിയുടെ സമരങ്ങളും, കണ്ടെത്തിയ സത്യാഗ്രഹം ഉൾപ്പടെ ഉള്ള സമര രീതികളും തിരിച്ച ഇന്ത്യയിൽ വന്നിട്ടുള്ള അഹിംസാതമകമായിട്ടുള്ള കലാപങ്ങളുടെ ആരംഭം – ചമ്പാരൻ, ദണ്ഡി ഇവ ഓകേ ആണ് പ്രമേയം. ചരിത്രര രേഖകളെ ആശ്രയിച്ചു തന്നെ ആണ് നാടകം രൂപപ്പെടുത്തിയത്.

ജാതി മത ഭേദങ്ങളെ അംഗീകരിക്കാത്ത ശ്രീ നാരായണ ഗുരുവിന്റെ മതേതര വ്യക്തിത്വത്തെ കണ്ടെടുക്കുന്ന നാടകമാണ് ഗുരു. ഈ നാടകം ഒരു രേഖാചിത്രം മാത്രം ആണ്. ഇത് ഒരു സമ്പൂർണ്ണ ജീവചരിത്രം അല്ല, ഗുരുചിന്തയെക്കുറിച്ചുള്ള പഠനം അല്ല. ഗുരുവിനെ ഒരു സാമൂഹിക പരിഷ്കർത്താവായി മാത്രം അവതരിപ്പിക്കുകയും ഇതിന്റെ ലക്‌ഷ്യം അല്ല – തത്ത്വചിന്തയാണല്ലോ ഗുരുവിന്റെ എല്ലാ പ്രവർത്തനങ്ങൾക്കും പിന്നിലുള്ളത്. എന്നാൽ ഈ അംശങ്ങൾ ഇതിൽ ഉണ്ടാകാം, അതെല്ലാം അത്രമേൽ അന്യോന്യം ബന്ധപ്പെട്ടുകിടക്കുന്നു.

സാമൂഹിക നവോത്ഥാനത്തിന് ഊർജ്ജം പകർന്ന രണ്ടു മഹാമനീഷികളുടെ ആശയ ലോകത്തെ സമകാലികതയിൽ പുനഃ:പ്രതിഷ്ഠിക്കുകയാണ് സച്ചിദാനന്ദൻ ഈ രണ്ടു നാടകങ്ങളിലൂടെ.

💕ഈ പുസ്തകം ഇപ്പോൾ തന്നെ സ്വന്തമാക്കൂ
💕കൂടുതൽ വായിക്കുവാനായി ഡി സി ബുക്ക് സ്റ്റോർ സന്ദർശിക്കൂ

Comments are closed.