സോളോ മംഗോളിയ – മിത്ര സതീഷ് എഴുതിയ യാത്രാവിവരണം
മിത്ര സതീഷ് എഴുതിയ യാത്രാവിവരണം ആണ് സോളോ മംഗോളിയ. ഡി. സി ബുക്ക്സ് ആണ് ഈ നോവൽ വായനക്കാരിലേക്ക് എത്തിക്കുന്നത്. പാരമ്പര്യത്തെയും സ്വാതന്ത്ര്യ ദാഹത്തെയും മനസ്സിൽ കുടിയിരുത്തിയ മംഗോളിയൻ ജനജീവിതങ്ങളുടെയും ചെങ്കിസ്ഖാന്റെ കുതിരക്കുളമ്പടികൾ മുഴങ്ങിയ വിശാല സമതലങ്ങളിലൂടെയും നടത്തിയ അപൂർവ സുന്ദരമായ ഒരു യാത്ര. മംഗോളിയൻ ചരിത്രം, നാടോടി സമൂഹങ്ങൾ ആചാരമാണ്, രുചികൾ, തുടങ്ങി യാത്രയിൽ താൻ കണ്ടതും അറിഞ്ഞതുമായ കാര്യനഗൽ മിത്ര സതീഷ് അക്ഷരങ്ങളിലേക്ക് പകർത്തുമ്പോൾ അവാച്യമായ വായനാനുഭൂതിയാണ് വായനക്കാർക്ക് പകർന്നു കിട്ടുന്നത്.

പുതുനാടുകളുടെ കാണാകാഴ്ചകളെ പുൽകാൻ ആഗ്രഹിക്കുന്ന ഏതൊരാളെയും യാത്രയ്ക്കായി പ്രേരിപ്പിക്കുന്ന കൃതി. സ്വാതന്ത്ര്യ ബോധത്തെ ഹൃദയത്തോട് ചേർത്ത ജനതയാണ് മംഗോളിയയിലുള്ളത് എന്നാണ് അങ്ങോട്ട് തന്നെ പോകാൻ കഥാകാരി മിത്ര സതീഷിനു പ്രേരണ നൽകിയത് എന്ന് അവർ പറയുന്നു. മുപ്പതു ലക്ഷം വരുന്ന ജനതയുടെ മൂന്നിൽ ഒന്ന് നാടോടികളാണ്. അനന്തമായി നീളുന്ന സ്‌റ്റെപ്പി പുൽമേടുകളിൽ, ഏഷ്യയിലെ ഏറ്റവും വല്യ മരുഭൂമിയായ ഗോബിയിൽ, ശിശിരകാലത് മൈനസ് ഡിഗ്രി തണുപ്പിൽ പ്രതികൂലമായ സാഹചര്യങ്ങളിൽ പടപൊരുതി നാടോടികൾ സ്വതന്ത്രമായി ജീവിക്കുന്നു. നീലാകാശത്തിനു കീഴിൽ വളർത്തുമൃഗങ്ങൾക്കൊപ്പം സ്വച്ഛമായി കഴിയുന്ന നാടോടികളുടെ ജീവിതം വല്ലാതെ മോഹിപ്പിക്കുന്നതാണ്.
എട്ടാം ക്ലാസ്സിലെ ചരിത്ര പുസ്തകത്തിൽ നിന്ന് കിട്ടിയ ചെങ്കിസ് ഖാൻ എന്ന ഭരണാധികാരി, ലോകത്തിലെ പലനാടുകളും വെട്ടിപ്പിടിച്ച ധീരയോദ്ധാവ്. അദ്ദേഹത്തിന്റെ നാടായ മംഗോളിയ എന്നെങ്കിലും ചെന്ന് കാണണം എന്നാഗ്രഹിച്ച എഴുത്തുകാരി വർഷങ്ങൾക് ശേഷം അത് പൂർത്തീകരിച്ചിറകുക ആണ്.
💕ഈ പുസ്തകം ഇപ്പോൾ തന്നെ സ്വന്തമാക്കൂ
💕കൂടുതൽ വായിക്കുവാനായി ഡി സി ബുക്ക് സ്റ്റോർ സന്ദർശിക്കൂ