കലാച്ചി – കെ. ആർ മീരയുടെ ഏറ്റവും പുതിയ നോവൽ
കെ.ആർ മീരയുടെ ഏറ്റവും പുതിയ നോവൽ ആണ് കലാച്ചി. പൗരത്വ ഭേദഗതി നിയമത്തിനേയും അതുണ്ടാക്കിയ ഇന്ത്യൻ മുസ്ലിങ്ങളുടെ നിലനില്പിനെയും പരോക്ഷമായി അല്ലെങ്കിൽ പ്രത്യക്ഷമായി തന്നെ ഈ നോവലിൽ പരാമർശിക്കുന്നു. കേവലം കുറച്ചു അഭയാർഥികളുടെ പ്രശ്നമായിട്ടാണ് പൗരത്വ നിയമത്തെ നമ്മളൊക്കെ കാണുന്നത്. ഡി. സി ബുക്ക്സ് ആണ് ഈ നോവൽ വായനക്കാരിലേക്ക് എത്തിക്കുന്നത്.

എന്നാൽ അപകടകരമായ ഒരു നടപടി അവർ നടപ്പാക്കി എടുക്കുകയായിരുന്നു എന്ന് മീര പറയുന്നു. പൗരത്വ നിയമത്തിന്റെ ഫലം മാരകമായിരിക്കും എന്നും, അതിനെ കുറിച്ച് എഴുതേണ്ടത് എഴുത്തുകാരുടെ ദൗത്യമാണെന്നും മീര പറയുന്നു. ഓരോ ദിവസവും ഉറങ്ങാൻ കിടക്കുന്നു. ഉണർന്നു നോക്കുമ്പോൾ നമ്മുടെ രാജ്യം മാറിയിരിക്കുന്നു. മതം ഏതാവായാലും അതിന്റെ അടിസ്ഥാനത്തിൽ രാഷ്ട്രം പൗരന്മാർക്കു കൂടുതൽ സ്വാതന്ത്ര്യം കൊടുക്കുകയില്ല.
ഭീകരപ്രവർത്തന കേസിൽ 15 കൊല്ലം ജയിൽ ശിക്ഷ അനുഭവിച്ച ശേഷം നാട്ടിൽ എത്തുന്ന ഇജാസ് അലിയുടെ ജീവിതത്തിൽ തുടങ്ങുന്ന നോവൽ. ജയിൽ വാസത്തിനു ശേഷം നാട്ടിൽ എത്തിയപ്പോൾ എന്ത് തോന്നി എന്ന ചോദ്യത്തിന് ‘ഉരശിമ താരോ’യെ പോലെ എന്നവൻ മറുപടി പറയുന്നുണ്ട്. ഡോ. ഫിദ ഇജാസിനെ തേടിയുള്ള കല്ലാച്ചിയിലേക്കുള്ള യാത്രയിലാണ്. തിരിച്ചു വരാൻ കഴിയുമോ എന്നറിയില്ല. ഖസാക്കിസ്ഥാനിലെ ഏതു ജയിലിലാണ് ഇജാസ് എന്നുപോലും അറിയില്ല. ഒരന്തമില്ലാത്ത യാത്ര.
💕ഈ പുസ്തകം ഇപ്പോൾ തന്നെ സ്വന്തമാക്കൂ
💕കൂടുതൽ വായിക്കുവാനായി ഡി സി ബുക്ക് സ്റ്റോർ സന്ദർശിക്കൂ